നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബ് വിഷു-ഇസ്റ്റർ ആഘോഷം 12ന്

മെല്‍ബണ്‍: നോര്‍ത്ത്സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്‍റെ (എന്‍എംസിസി) വാര്‍ഷിക പൊതുയോഗവും വിഷു – ഈസ്റ്റര്‍ ആഘോഷവും ഏപ്രില്‍ 12ന് (വെള്ളിയാഴ്ച) വൈകിട്ട് 6.30 മുതല്‍ എപ്പിങ്ങ് മെമ്മോറിയല്‍ ഹാളില്‍ വച്ചു നടക്കും.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

മെല്‍ബണ്‍ നോര്‍ത്ത് സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ മുഖ്യാതിഥിയായി ആഘോഷങ്ങളില്‍ പങ്കെടുക്കും.

ക്ലബ് പ്രസിഡന്‍റ് ബാബു വര്‍ക്കി യോഗത്തില്‍ സ്വാഗതം ആശംസിക്കും. ഫാദര്‍ വര്‍ഗീസ് വാവോലില്‍ സന്ദേശം നൽകും.

പൊതുയോഗത്തില്‍ സെക്രട്ടറി സഞ്ജു ജോണ്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സജി ജോസഫ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിക്കും. വിവിധ കായിക മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ഉണ്ടായിരിക്കും.


സ്പോര്‍ട്സ് കമ്മിറ്റി കണ്‍വീനര്‍ ഡോക്ടര്‍ സുധീഷ് സുധന്‍ യോഗത്തില്‍ڔകൃതഞ്ജത അര്‍പ്പിക്കും. ബിജോയുടെയും സുധീഷ് നായരുടെയും നേതൃത്വത്തിലുള്ള വി വണ്‍ കാറ്ററിങ്ങ് ഒരുക്കുന്ന ഡിന്നറോടെ ആഘോഷങ്ങള്‍ സമാപിക്കും.

Related Articles

Back to top button