ഗോൾഡ് കോസ്റ്റിൽ ഈസ്റ്റർ-വിഷു ആഘോഷം സംഘടിപ്പിച്ചു

ഗോൾഡ് കോസ്റ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ഈസ്റ്റർ – വിഷു ആഘോഷങ്ങൾ വിവിധ കലാ-സാംസ്കാരിക പരിപാടികളുടെ അകമ്പടിയോടെ ഏപ്രിൽ 6 നു ഓർമോ ഹൈവെ ചർച് ഹാളിൽ വച്ച് നടത്തപ്പെട്ടു.

ആഘോഷപരിപാടികളോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ GCMA പ്രസിഡന്റ് സി.പി. സാജു അധ്യക്ഷത വഹിച്ചു. നടനും കഥാകൃത്തും നിർമ്മാതാവും മോട്ടിവേഷണൽ സ്പീക്കറും സംവിധായകനു മായ ജോയ് കെ. മാത്യു സമ്മേളനം ഉത്ഘാടനം ചെയ്തു.

സമ്മേളനത്തിൽ Rev. Fr. ജെറി വള്ളോംകുന്നേൽ MCBS ഈസ്റ്റർ സന്ദേശവും ഗോൾഡ് കോസ്റ് ഹിന്ദു കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് നെദ് വിഷു സന്ദേശവും നൽകി.

GCMA സെക്രട്ടറി ആന്റണി ഫിലിപ്പ് സ്വാഗതവും വൈസ് പ്രസിഡന്റ് ശ്രീ മനോജ് തോമസ് നന്ദിയും രേഖപ്പെടുത്തി. ഇന്റർനാഷനൽ വിദ്യാർത്ഥികൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ അവതരിപ്പിച്ച സംഗീത-നൃത്ത വിസ്മയങ്ങൾ ആഘോഷ പരിപാടികൾക്ക് മിഴിവേകി.

GCMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാന്ദ്ര വി. ബാബു, ജെൽജോ ജെയിംസ്, അരുൺ രാധാകൃഷ്ണൻ, മോൻസ് സക്കറിയ, ബിബിൻ മാർക്കോസ്, വിപിൻ ജോസഫ്, കമൽ ചന്ദ്രൻ, സിബി മാത്യു എന്നിവർ വിവിധ പരിപാടികളുടെ നടത്തിപ്പിന് നേതൃത്വം നൽകി.

ഈസ്റ്റർ-വിഷു ആഘോഷങ്ങളോടനുബന്ധിച്ചു തനതു കേരളീയ രുചിക്കൂട്ടുകൾ ഉൾപ്പെടുത്തിയ സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

Related Articles

Back to top button