13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസ് 12 മുതൽ

അഡലൈഡ്: 13-ാമത് ഓസ്ട്രേലിയൻ ഇന്ത്യൻ പെന്തക്കോസ്തൽ കോൺഫറൻസിന്റെ ഉദ്ഘാടനം ഏപ്രിൽ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നാഷനൽ പ്രസിഡന്റ് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി നിർവഹിക്കും.

ഏപ്രിൽ 12, 13, 14 തീയതികളിൽ (വെള്ളി, ശനി, ഞായർ) അഡലൈഡിലെ സാൻ ജിയോർജിയോ ലാ മൊലാറ കമ്മ്യൂണിറ്റി സെന്ററിൽ (11 Henry Street, Payneham 5070) വച്ച് നടക്കുന്ന കോൺഫറൻസിൽ റവ. ഡോ. സാബു വർഗീസ് (യു എസ് എ‌), പാസ്റ്റർ തോമസ് ജോർജ്ജ് (ഐ പി സി ജനറൽ ജോയിന്റ് സെക്രട്ടറി) എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുള്ളവർ ദൈവ വചനം ശുശ്രൂഷിക്കും.

ക്രിസ്ത്യൻ ഗായകനായ പാസ്റ്റർ ലോർഡ്സൺ ആന്റണി ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

അഡലൈഡ് പെന്തെക്കോസ്തൽ ഫെല്ലോഷിപ് ചർച്ചിന്റെ സഹകരണത്തോടെയാണ് ഈ വർഷത്തെ കോൺഫറൻസ് നടത്തപ്പെടുന്നത്.

കോൺഫറൻസിന്റെ ഈ വർഷത്തെ തീം ‘എഴുന്നേറ്റു പ്രകാശിക്ക’ (യെശ. 60:1) എന്നതാണ്. ശനിയാഴ്ച പകൽ യുവാക്കൾക്കും, കുടുംബങ്ങൾക്കും, സ്ത്രീകൾക്കും വേണ്ടി പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും.

ഞായറാഴ്ച സഭായോഗത്തിന് കർതൃ മേശ ഉണ്ടായിരിക്കും. സഭയോഗത്തിന് ശേഷം പൊതുയോഗത്തോടെ ഈ വർഷത്തെ കോൺഫറൻസ് സമാപിക്കും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി +61 413776925, പാസ്റ്റർ ഏലിയാസ് ജോൺ +61 423804644, ബ്രദർ സന്തോഷ് ജോർജ്ജ് +61 423743267.

Related Articles

Back to top button