ഇന്ത്യൻ ഓസ്‌ട്രേലിയൻ സമൂഹത്തിൻറെ സംഭാവനകളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കാൻബെറ: ഇന്ത്യൻ ഓസ്‌ട്രേലിയൻ സമൂഹം രാജ്യത്തിന്റെ ബിസിനസ്സ്, തൊഴിൽ മേഖലകൾക്കും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിനും നൽകുന്ന സംഭാവനകളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. കാൻബെറയിലെ പാർലമെന്റ് ഹൗസിൽ വെച്ച് നടന്ന ഓസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിലിന്റെ (AIBC) 40-ാം വാർഷികാഘോഷ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഓസ്‌ട്രേലിയൻ സമൂഹത്തിന്റെ സജീവമായ പങ്കാളിത്തവും സംഭാവനകളും ഇല്ലാത്ത ഒരു ആധുനിക ഓസ്‌ട്രേലിയയെക്കുറിച്ച് ചിന്തിക്കാൻ പോലും ഇന്ന് പ്രയാസമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരും ഇവിടെത്തന്നെ ജനിച്ച പൗരന്മാരും തമ്മിൽ താൻ യാതൊരുവിധ വേർതിരിവും കാണുന്നില്ലെന്നും എല്ലാവരും രാജ്യത്തിന്റെ വളർച്ചയിൽ തുല്യ പങ്കാളികളാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക ബന്ധം കൂടുതൽ ശക്തമാക്കുന്നതിൽ ഓസ്‌ട്രേലിയ-ഇന്ത്യ ബിസിനസ് കൗൺസിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വഹിക്കുന്ന പങ്കിനെ ചടങ്ങിൽ പങ്കെടുത്ത പ്രമുഖർ അഭിനന്ദിച്ചു. ഓസ്‌ട്രേലിയയിലെ മലയാളി സമൂഹമടക്കമുള്ള ഇന്ത്യൻ ഡയസ്‌പോറയ്ക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് പ്രധാനമന്ത്രിയുടെ ഈ ഔദ്യോഗിക പ്രസ്താവന.

Related Articles

Back to top button