വിദ്യാർഥികൾക്ക് താമസാനുമതി നീട്ടി സൗത്ത് ഓസ്ട്രേലിയ; ഇന്ത്യക്കാർക്ക് ഗുണകരം

വിദേശ വിദ്യാർഥികൾക്കു പഠനശേഷം അധികമായി ഒരു വർഷം കൂടി താമസിക്കാൻ സൗത്ത് ഓസ്ട്രേലിയ അനുവാദം നൽകി. ഇന്ത്യയിൽനിന്ന് ഉൾപ്പെടെ കൂടുതൽ വിദ്യാർഥികളെ ആകർഷിക്കാനാണിത്.

ഓസ്ട്രേലിയയിൽ 2 മുതൽ 3 വർഷം വരെയാണു നിലവിൽ പഠനശേഷം താമസിക്കാൻ അനുമതി. എന്നാൽ, അഡ്‌ലെയ്ഡ് ഉൾപ്പെടുന്ന സൗത്ത് ഓസ്ട്രേലിയയിൽ 4 വർഷം വരെ തുടരാം. നിലവിൽ 16,162 ഇന്ത്യക്കാർ ഇവിടത്തെ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്നുണ്ടെന്നു പ്രദേശത്തു നിന്നുള്ള എംപി പീറ്റർ മാലിനോസ്‌കസ് പറഞ്ഞു.

Related Articles

Back to top button