ഓസ്‌ട്രേലിയായിൽ മലയാളിയുടെ കോളേജിൻറെ ഏഴാമത്തെ ക്യാമ്പസ് ഉത്ഘാടനം ചെയ്തു

മെൽബൺ: ഓസ്‌ട്രേലിയൻ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്ത് ഒന്നര പതിറ്റാണ്ടായി പ്രവർത്തിക്കുന്ന IHNA – IHM കോളേജുകളുടെ ഏഴാമത്തെയും മെൽബൺ CBD യിലെ രണ്ടാമത്തെതുമായ IHNA ക്യാമ്പസ് ഉത്ഘാടനം ഡിസംബർ രണ്ടിന് രാവിലെ 10 മണിക്ക് Lee Garwood (Chief Executive Officer of Maryvale Private Hospital, Vic.) നിർവഹിച്ചു.

ചടങ്ങിൽ IHNA സിഇഒ ബിജോ കുന്നുംപുറത്ത് അധ്യക്ഷത വഹിച്ചു.

ആലപ്പുഴ സ്വദേശിയായ ബിജോ കുന്നുംപുറത്ത് ഓസ്‌ട്രേലിയായിലെ ആരോഗ്യ വിദ്യാഭ്യസ മേഖലയിൽ ആരംഭിച്ച സ്ഥാപനങ്ങളാണ് IHNA – IHM. പ്രതിവർഷം അയ്യായിരത്തോളം വിദ്യാർത്ഥികൾക്ക് 19 വിവിധ വിഷയങ്ങളിലായി ഇവിടെ പഠനം നടത്താൻ കഴിയുന്നുണ്ട്.

ഡിപ്ലോമ നഴ്‌സിംഗ്, മാസ്റ്റർ ഓഫ് നഴ്‌സിംഗ്, ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് എന്നി കോഴ്‌സുകൾക്കാണ് കൂടുതൽ വിദ്യാർഥികൾ എത്തുന്നത്.

20 വർഷത്തിനുള്ളിൽ 18000 നഴ്‌സുമാരെ ഓസ്‌ട്രേലിയിലേക്ക് കൊണ്ടുവന്നത് ബിജോ തുടക്കം കുറിച്ച MWT ഗ്ലോബൽ വഴിയായിരുന്നു.

തുടർച്ചയായി മൂന്നാം വർഷവും മികച്ച കോളേജിനുള്ള വിക്‌റ്റോറിയ സർക്കാരിൻറെ അവാർഡ് IHNA ക്കാണ് ലഭിച്ചത്.

ചടങ്ങിൽ ക്യാമ്പസ് മാനേജർ ജിജോ മാത്യു, Simon Schwegert, സജി കുന്നുംപുറത്ത്, തിരുവല്ലം ഭാസി എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button