കുട്ടികൾ സ്കൂളിൽ പോകുന്ന ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫെഡറൽ പോലീസ്

ഓസ്‌ട്രേലിയയിൽ വേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികൾ സ്കൂളിൽ പോകുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഫെഡറൽ പോലീസ് ആവശ്യപ്പെട്ടു.

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ വേനൽ അവധിക്ക് ശേഷം സ്കൂൾ തുറന്നിരിക്കുകയാണ്. ആദ്യമായി സ്കൂളിലേക്ക് പോകുന്ന കുട്ടികളുടെ ചിത്രവും മറ്റും പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.

പ്രൈവസി സെറ്റിങ്സിൽ മാറ്റം വരുത്താതെ യൂണിഫോമിലുള്ള കുട്ടികളുടെ പേരും, കുട്ടി നിൽക്കുന്നതിന്റെ പശ്ചാത്തലവുമെല്ലാം മനസിലാകുന്ന വിധത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇടരുതെന്ന് ഫെഡറൽ പോലീസ് ആവശ്യപ്പെട്ടു .

ഇത്തരത്തിൽ ചിത്രങ്ങൾ ഓൺലൈൻ ആയി പോസ്റ്റ് ചെയ്യുന്നത് വഴി, കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവർക്ക് ഇവരെക്കുറിച്ച് കൂടുതൽ മനസിലാക്കാനുള്ള അവസരം നൽകുകയാണെന്ന് ഫെഡറൽ പോലീസ് ചൂണ്ടിക്കാട്ടി.

അതിനാൽ വിശ്വസിക്കാവുന്നവർക്ക് മാത്രം കാണാവുന്ന വിധത്തിൽ പ്രൈവസി സെറ്റിങ്സിൽ മാറ്റം വരുത്തി എന്ന് ഉറപ്പ് വരുത്തണമെന്ന് പോലീസ് അറിയിച്ചു.

കുട്ടിയുടെ ആദ്യ സ്കൂൾ ദിനത്തിലെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ പല സ്വകാര്യ വിവരങ്ങളും മറ്റുള്ളവർക്ക് ലഭിക്കുമെന്ന് ഓസ്‌ട്രേലിയൻ സെന്റർ ടു കൗണ്ടർ ചൈൽഡ് എക്സ്‌പ്ലോയിട്ടേഷൻ ആൻഡ് ചൈൽഡ് പ്രൊട്ടക്ഷൻ ഓപ്പറേഷൻസിന്റെ എ എഫ് പി കമാണ്ടർ ഹില്ഡ സൈറക് പറഞ്ഞു.

കുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സ്ഥിരമായി പൊലീസ് പിടികൂടുന്നുണ്ട്.

കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന ചിലർ ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാൻ ഏതറ്റം വരെയും പോകുമെന്നും, മാതാപിതാക്കൾ സമൂഹമാധ്യമത്തിൽ ഷെയർ ചെയ്യുന്ന വിവരങ്ങൾ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന നിരവധി കേസുകൾ പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും സൈറക് ചൂണ്ടിക്കാട്ടി.

അതിനാൽ മാതാപിതാക്കളും, കെയറർമാരും, ചെറുപ്പക്കാരുമെല്ലാം ഓൺലൈൻ സുരക്ഷയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണെന്നും കമാണ്ടർ സൈറക് പറഞ്ഞു.

കടപ്പാട്: SBS മലയാളം

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562