അസോസിയേഷൻ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ നിലവിൽ വന്നു

ബ്രിസ്‌ബെൻ∙ ഓസ്‌ട്രേലിയൻ മലയാളികളുടെ ചലച്ചിത്രാവിഷ്‌കാരങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ‘അസോസിയേഷൻ ഓഫ് മൂവി ലവേഴ്‌സ് ഓസ്‌ട്രേലിയ’ (ആംല) എന്ന പുതിയ ചലച്ചിത്ര കൂട്ടായ്മയ്ക്ക് ബ്രിസ്ബെനിൽ ഔദ്യോഗിക തുടക്കം.
ക്വീൻസ്‌ലാൻഡിലെ ഗോൾഡ്‌കോസ്റ്റിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിലാണ് ‘ആംല’ കൂട്ടായ്മ രൂപീകരിച്ചതും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതും. അടുത്ത രണ്ട് വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത്.
നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ.മാത്യു ആണ് പ്രസിഡന്റ്. സെക്രട്ടറിയായി ഡോ. ചൈതന്യ ഉണ്ണി (നടി, നർത്തകി), ട്രഷററായി അഡ്വ. ഷാമോൻ അബ്ദുൾ റസാഖ് (നടൻ) എന്നിവരെയും സാജു സി.പി (വൈസ് പ്രസിഡന്റ്), ജോബിഷ് ലൂക്ക (ജോയിന്റ് സെക്രട്ടറി), ഇന്ദു എം. സുകുമാരൻ (സ്റ്റോറി കോ ഓർഡിനേറ്റർ), തങ്കം ടി.സി (മ്യൂസിക് കോ ഓർഡിനേറ്റർ ), ഷാജി തെക്കനത്ത് (ലൊക്കേഷൻ കോ ഓർഡിനേറ്റർ), പോൾ ഷിബു (പ്രോഗ്രാം കോ ഓർഡിനേറ്റർ), ജിബി തോമസ്, ഷീജാ മോൾ സെബാസ്റ്റ്യൻ (ഇവന്റ് കോ ഓർഡിനേറ്റർമാർ), മോൻസി മാത്യു (മീഡിയ കോ ഓർഡിനേറ്റർ), പൗലോസ് പുന്നോർപ്പിള്ളിൽ (പ്രൊഡക്ഷൻ കോ ഓർഡിനേറ്റർ), ജയലക്ഷ്മി (ഫിനാൻസ് കോ ഓർഡിനേറ്റർ) എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.
രണ്ട് മലയാള സിനിമകളുടെയും ഒരു ഡോക്യുമെന്ററിയുടെയും ഭാഗമാകാനും, വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ചലച്ചിത്ര പ്രവർത്തകർക്കും കലാകാരന്മാർക്കും കലാസ്വാദകർക്കും ഉപകാരപ്രദമായ അടുത്ത രണ്ട് വർഷത്തേക്കുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കാനും പൊതുയോഗം പുതിയ കമ്മിറ്റിയേയും ചുമതലപ്പെടുത്തി.
കേരളത്തിന് പുറത്ത് ഇതാദ്യമായാണ് ഒരു മലയാള ചലച്ചിത്ര സംഘടന രൂപീകരിക്കുന്നതെന്നതാണ് ആംലയുടെ പ്രത്യേകത. ഓസ്‌ട്രേലിയയിലെ ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്ന മലയാളി കലാകാരന്മാരും ഈ മേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും ചലച്ചിത്ര ആസ്വാദകരുമായ ഓസ്ട്രേലിയൻ മലയാളികളാണ് കൂട്ടായ്മയിലെ അംഗങ്ങൾ.
സിനിമകൾ, ഡോക്യുമെന്ററികൾ, സംഗീത ആൽബങ്ങൾ, നാടകോത്സവം, റിയാലിറ്റി ഷോകൾ, ടെലിവിഷൻ പരിപാടികൾ എന്നിവയുടെ നിർമ്മാണം, പ്രദർശനം എന്നിവയ്ക്ക് പുറമെ, ചലച്ചിത്ര കലാ പരിശീലനവും വിവിധ ചലച്ചിത്ര സംഘടനകളുമായി സഹകരിച്ച് ഓസ്‌ട്രേലിയയിൽ മലയാളം ചലച്ചിത്രോത്സവം സംഘടിപ്പിക്കാനുമാണ് ‘ആംല’യുടെ ലക്ഷ്യം.
കേരളത്തിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ എത്തുന്ന മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ലൊക്കേഷൻ, ലൈറ്റ് യൂണിറ്റ്, വിവിധതരം ക്യാമറകൾ ഉൾപ്പെടെയുള്ള എല്ലാ ചിത്രീകരണ സൗകര്യങ്ങളും നൽകുകയെന്നതും ‘ആംലയുടെ’ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ പുതുമുഖങ്ങൾക്കും പ്രവാസി കലാകാരന്മാർക്കും അവസരം നൽകി ചെറിയ ബജറ്റിൽ നിർമ്മിക്കുന്ന കുടുംബചിത്രങ്ങൾ ഓസ്‌ട്രേലിയയിൽ സംഘടിപ്പിക്കുന്ന ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കാനും ‘ആംല’ ലക്ഷ്യമിടുന്നുണ്ടെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.