മെൽബണിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം വർണ്ണാഭമായി നടന്നു. മെൽബണിലെ ഹാംപ്ടൺ പാർക്കിലുള്ള ഗോൾഡൻ കാസിൽ ഫംഗ്ഷൻ സെന്ററിൽ നടന്ന പരിപാടി ഇരിക്കൂർ എം.എൽ.എയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു.

ഐ.ഒ.സി ഓസ്‌ട്രേലിയ–കേരള ചാപ്റ്റർ പ്രസിഡന്റ് ജിജേഷ് പി.വി. അധ്യക്ഷത വഹിച്ച ചടങ്ങിൽ വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ് സ്വാഗതം ആശംസിച്ചു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും നേതൃത്വത്തിൽ പൂർവികർ നടത്തിയ ത്യാഗോജ്വലമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ ഉദ്ഘാടന പ്രസംഗത്തിൽ അഡ്വ. സജീവ് ജോസഫ് അനുസ്മരിച്ചു. ഐ.ഒ.സി നാഷണൽ പ്രസിഡന്റ് മനോജ് ഷെറോൺ മുഖ്യാതിഥിയായിരുന്നു. ഐ.ഒ.സി ഓസ്‌ട്രേലിയ നാഷണൽ സെക്രട്ടറി ബിജു സ്കറിയ സ്വാതന്ത്ര്യദിന സന്ദേശം നൽകി.

ഐ.ഒ.സി ഓസ്‌ട്രേലിയ കേരള ചാപ്റ്റർ ട്രഷറർ ബിനു ജോൺ പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു. നാഷണൽ സെക്രട്ടറി സോബൻ തോമസ്, വൈസ് പ്രസിഡന്റ് അരുൺ പാലക്കാലോടി, നാഷണൽ സെക്രട്ടറി അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി ലിന്റോ ദേവാസി, വിക്ടോറിയ ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, ഹിന്സോ തങ്കച്ചൻ, റെജി പാറക്കൽ, തോമസ് വാതപ്പള്ളി, ഡോ. രൂപ്‌ലാൽ, മാർട്ടിൻ ഉറുമീസ്, ജിജിമോൻ കുഴുവേലി, അലക്കോട് മണ്ഡലം പ്രസിഡന്റ് ബാബു പള്ളിക്കോടൻ, അനിഷ മാണി, ഇന്നസെന്റ്, ഷോബി, ലിക്കു ജോസഫ്, കുര്യൻ പുന്നൂസ്, ഡോ. ജോസി, സോണിഷ് ഇഞ്ചനാനിയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു.

കേരള ചാപ്റ്റർ വൈസ് പ്രസിഡന്റ് രാജി ഷാജു, ജിനു ജോസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മനോജ് ഗുരുവായൂർ, ട്രഷറർ ഇന്നസെന്റ് ജോർജ്, നാഷണൽ ജനറൽ സെക്രട്ടറി ലിന്റോ ദേവസ്സി, എക്സിക്യൂട്ടീവ് അംഗങ്ങളായ അലൻ എബ്രാഹം, ലിക്കു ജോസഫ്, ഷൈജു ദേവസ്സി, ഷാജി ഷാഹുൽ ഹമീദ്, പോളി ചിറമേൽ, സുൽജിത് മൂസൻ, ലിജോ കുടിലിൽ, ബെന്നി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button