വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിച്ചു

അഡ്‌ലൈഡ്: അഡ്‌ലൈഡ് സെന്റ് അൽഫോൻസാ സിറോ മലബാർ ഫൊറാന ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാരിഷ് വികാരി ഫാദർ എബ്രഹാം നടുക്കുന്നേലിന്റെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.
അഡ്‌ലൈഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വിശ്വാസികൾ തിരുന്നാളിന്റെ ആഘോഷങ്ങളിൽ പങ്കുചേർന്നു. ഭക്തിപൂർവമായ പത്തുദിവസത്തെ നൊവേനയോടെ ആരംഭിച്ച തിരുനാൾ തിരുകർമങ്ങൾക്ക് മുഖ്യ കാർമീകത്വം വഹിച്ചത് റെവ. ഫാദർ അശോക് അമ്പഴത്തുങ്കൽ ആയിരുന്നു. ഫാദർ അജി ഐക്കര, ഫാദർ ജോസി സെബാസ്റ്റ്യൻ, ഫാദർ ലാൻസി ഡിസിൽവ എന്നിവരും തിരുനാൾ തിരുകർമ്മങ്ങളിൽ മുഖ്യ പങ്കാളികൾ ആയിരുന്നു. വിവിധ കമ്മിറ്റികൾ രൂപീകരിച് തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
ഭക്തിപൂർവ്വമായ തിരുനാൾ പ്രതിക്ഷണവും മലയാളത്തിലുള്ള ആസ്‌ട്രേലിയൻ ബാൻഡ് ഗ്രൂപ്പിന്റെ ബാൻഡ്‌സെറ്റും തിരുന്നാളിന്റെ പ്രധാന ആകർഷകങ്ങളായിരുന്നു. കൾച്ചറൽ പ്രോഗ്രാമകളും, രുചികരമായ നാടൻ സദ്യയും തിരുനാളിന്റെ തിളക്കം കൂട്ടി.
ടോം കൗട്സ്അന്റോണിസ് എം പി, ട്രഷർ ഓഫ് സൗത്ത് ഓസ്ട്രേലിയ , മിനിസ്റ്റ്ർ ഫോർ പബ്ലിക് സെക്ടർ, മേയർ മൈക്കൽ കോക്സണ്, സിറ്റി ഓഫ് വെസ്റ്റ് ടോറൻസ്, മിസ്.ട്രേസി, ഫാദർ . ലാൻസി, മൾട്ടികൾച്ചറൽ കോർഡിനേറ്റർ , അഡ്‌ലൈഡ് ആർച്ഡയസിസ് എന്നിവർ മുഖ്യാഥികളായി പങ്കെടുത്തു.
തിരുനാൾ കമ്മിറ്റി കൺവീനർ ആയ ശ്രീ. ആന്റണി മാവേലിയും കൈക്കാരൻമായ ശ്രീ. ചെറിയാൻ കോയിപറമ്പിലും, ശ്രീ. ജോമോൻ ആന്റണിയും സെക്രട്ടറി ലിജോ ജോർജും ചേർന്ന് തിരുനാളിന്റെ പ്രവര്ത്തനങ്ങൾ ഏകോപിപ്പിച്ചു.



