പ്രവാസികളിൽ ആത്മഹത്യ വർദ്ധിക്കുന്നു, പ്രതിവാരം ശരാശരി 12 ആത്മഹത്യകൾ

ന്യൂഡൽഹി: പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രവാസികൾക്കിടയിൽ ആത്മഹത്യാ നിരക്ക് വർദ്ധിച്ചുവരുന്നത് കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ഓരോ ആഴ്ചയിലും ശരാശരി 12 പ്രവാസികളാണ് ആത്മഹത്യ ചെയ്യുന്നത്.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,875 പ്രവാസികൾ ജീവനൊടുക്കിയതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതേ കാലയളവിൽ തൊഴിലിടങ്ങളിലുണ്ടായ അപകടങ്ങൾ മൂലം മരണപ്പെട്ടത് 800 പേരാണ്. അതായത് തൊഴിലിടങ്ങളിലെ അപകടമരണങ്ങളുടെ ഇരട്ടിയിലധികമാണ് ആത്മഹത്യകൾ.
ഇക്കാലയളവിൽ ആകെ 34,151 പ്രവാസികളാണ് മരണപ്പെട്ടത്. ഇതിൽ 5.5 ശതമാനം മരണങ്ങളും ആത്മഹത്യ മൂലം സംഭവിച്ചതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്.
പ്രവാസികളുടെ മാനസികാരോഗ്യ കാര്യത്തിൽ അടിയന്തര ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന് ഈ കണക്കുകൾ വിരൽചൂണ്ടുന്നു. സഹജീവികളോട് സാമൂഹികമായ അടുപ്പം പുലർത്താനും അവരുടെ പ്രയാസങ്ങൾ കേൾക്കാനും താങ്ങാകാനും പ്രവാസി സമൂഹം കൂടുതൽ തയ്യാറാകേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.