ക്വീൻസ്‌ലൻഡിൽ വാഹന അപകടത്തിൽ മലയാളി യുവാവിനു ദാരുണാന്ത്യം

ക്വീൻസ്‌ലാൻഡ്: ഇലക്ട്രിക് ബൈക്ക് അപകടത്തിൽ മലയാളി യുവാവ് മരിച്ചു. റോത്ത്‌വെൽ സ്വദേശികളായ ജോ സാനിയുടെയും ട്രീസ സിജോയുടെയും മകൻ ജെയ്ഡൻ ജോ സാനി (17) ആണ് അപകടത്തിൽ മരിച്ചത്.
ജൂലൈ 12 നു ഉച്ചയ്ക്ക് ക്വീൻസ്‌ലൻഡ് ഡേബറോയ്ക്ക് സമീപമുള്ള ലേസീസ് ക്രീക്ക് റോഡിലായിരുന്നു അപകടം. ജെയ്ഡൻ ഓടിച്ചിരുന്ന ‘തലാരിയ സ്റ്റിംഗ്’ ഇലക്ട്രിക് ഡേർട്ട് ബൈക്ക്, എതിർദിശയിൽ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജെയ്ഡനെ ഉടൻ തന്നെ എയർലിഫ്റ്റ് വഴി റോയൽ ബ്രിസ്ബേൻ വുമൺസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
കാറോടിച്ചിരുന്ന 55 കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജെയ്ഡന്റെ വിയോഗം ഓസ്‌ട്രേലിയയിലെ മലയാളി പ്രവാസി സമൂഹത്തെ വലിയ ആഘാതത്തിലാഴ്ത്തിയിരിക്കുകയാണ്.