കല ഓസ്‌ട്രേലിയയുടെ ഹയർ സെക്കൻഡറി അവാർഡുകൾ സമ്മാനിച്ചു

മെൽബൺ∙ ഈ വർഷത്തെ ഹയർ സെക്കൻഡറി (V.C.E) യ്ക്ക് ഏറ്റവും മികച്ച മാർക്ക് നേടിയ കുട്ടികളെ കല ഓസ്ട്രേലിയ അവാർഡ് നൽകി ആദരിച്ചു. പഠന മികവിൻ്റെ മാനദണ്ഡം പാലിച്ചുകൊണ്ട് മെൽബണിൽ നടത്തിയ കുട്ടികൾക്കുള്ള ആദരവ് ശ്രദ്ധേയമായി.
റാംലേ കമ്യൂണിറ്റി സെൻ്ററിൽ നടന്ന ചടങ്ങ് കലയുടെ പ്രസിഡൻ്റ് ജോസ്. എം. ജോർജ് അദ്ധ്യക്ഷനായിരുന്നു . ചടങ്ങിൽ കല രക്ഷാധികാരി ജോർജ് തോമസ് , വൈസ് പ്രസിഡൻ്റ് ജോജി ജോൺ, ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപള്ളി എന്നിവർ സംസാരിച്ചു.
അവാർഡിനർഹരായ വിദ്ധ്യാർത്ഥികൾക്ക് മദനൻ ചെല്ലപ്പൻ (MAV പ്രസിഡൻറ്റ്) റവ.ഫാ. ജോബി ജോൺ, ഗിരീഷ് പിള്ള ( JP),ലാലുച്ചായൻ, ഷൈജുമോൻ കുന്നുമ്മേൽ(പുലരി ) ,ഉദയൻ വേലായുധൻ( കേസ്സി മലയാളി ), നിഭാഷ് ശ്രീധരൻ (നവോദയ),ബേസിൽ ജോസഫ് (ക്ലൈയ്ഡ് മലയാളി ),ഷെവ.സജി ജോസഫ്, എന്നിവർ V.C.E ടോപ്പേഴ്‌സ് അവാർഡുകൾ വിതരണം ചെയ്തു.
ഏറ്റവും കൂടുതൽ മാർക്കുകൾ കരസ്ഥമാക്കിയ മേരി അഞ്ചലാ ഡോമിനിക്, ആൻ മറിയം ജോൺ, ജെനീറ്റ ജെമിനി, ഡാനിയാ പോൾ, ലാവണ്യാ മോനിക്കാ ജ്യോതിസ്, ഐറിൻ മേരി ജോസഫ്, ഗബ്രിയേൽ റെനിസൺ, ആഷ്‌ലിൻ ജോഷി, അനികാ വിനോദ്, അതുൽ മുരളി എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കല ജനറൽ സെക്രട്ടറി ജോജി കാഞ്ഞിരപള്ളി നന്ദി പറഞ്ഞു.



