ഇന്ധന ക്ഷാമഭീതി; പമ്പുകളിൽ നീണ്ട ക്യൂ

മിഡിൽ ഈസ്റ്റ് യുദ്ധഭീഷണി ശക്തമായ സാഹചര്യത്തിൽ ഓസ്ട്രേലിയയിൽ ഇന്ധന ക്ഷാമം ഉണ്ടാകുമെന്ന ആശങ്ക ഉയരുന്നു. പ്രത്യേകിച്ച് ഇറാൻ മേഖലയിൽ സംഘർഷം ശക്തമായതോടെ ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് വഴി എണ്ണ വിതരണം തടസ്സപ്പെടാമെന്ന ഭയം ഉയർന്നിട്ടുണ്ട്.

രാജ്യത്ത് ഇപ്പോൾ ഏകദേശം 36 ദിവസത്തേക്ക് മതിയാകുന്ന പെട്രോൾ, 34 ദിവസത്തെ ഡീസൽ, 32 ദിവസത്തെ ജെറ്റ് ഫ്യൂവൽ സ്റ്റോക്ക് മാത്രമാണെന്ന് സർക്കാർ അറിയിച്ചു. ഇതോടെ പല നഗരങ്ങളിലും ആളുകൾ പെട്രോൾ പമ്പുകളിൽ ക്യൂ നിൽക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അടുത്ത ആഴ്ചകളിൽ പെട്രോൾ വില ലിറ്ററിന് 30–40 സെന്റ് വരെ ഉയരാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഓസ്ട്രേലിയൻ എനർജി മന്ത്രി ക്രിസ് ബൗൺ ജനങ്ങളോട് എണ്ണ അമിതമായി വാങ്ങണ്ട എന്ന് അഭ്യർഥിച്ചു. രാജ്യത്ത് ഇന്ധന വിതരണം ഇപ്പോൾ സുരക്ഷിതമാണെന്നും സർക്കാർ വ്യക്തമാക്കി.

Related Articles

Back to top button