ജിൻസൺ ആന്റോയ്ക്ക് ഗോൾഡ് കോസ്റ്റ് സംഗമത്തിൽ ആദരം

ഡാർവിൻ: ഓസ്ട്രേലിയയിലെ നോർതേൺ ടെറിട്ടറിയിലെ മലയാളി മന്ത്രിയായ ജിൻസൺ ആന്റോ ചാൾസിന് ഗോൾഡ് കോസ്റ്റ് ഫാമിലി ഗതറിങ്ങിൽ ആദരം.
സംവിധായകൻ വൈശാഖ്, മാർക്ക് ബൂത്ത്‌മാൻ എംപി, തിയഡോർ, റോബർട്ട് കുര്യാക്കോസ്, റോണി ജോസഫ്, ബിനോയ് തോമസ്, ഒമനാ സിബു, മാർഷൽ ജോസഫ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
ഡാർവിൻ നഗരത്തിൽ നോർത്ത് ടെറിട്ടറിയിലെ സർക്കാർ മന്ത്രിയായ ആദ്യ മലയാളിയാണ് ജിൻസൺ ആന്റോ ചാൾസ്.
ആന്റോ ആന്റണി എം.പി യുടെ സഹോദരപുത്രനായ ആന്റോ ലേബർ പാർട്ടിയുടെ സ്ഥാനാർഥി ആയാണ് മൽസരിച്ചത്.
കായികം, യുവജനക്ഷേമം, മുതിർന്ന പൗരന്മാരുടെയും ശാരീരിക വെല്ലുവിളി നേരിടുന്നവരുടെയും ക്ഷേമം, കല, സാംസ്കാരികം, സാംസ്കാരിക വൈവിധ്യം തുടങ്ങിയ വകുപ്പുകളാണു ജിൻസണു ലഭിച്ചിരിക്കുന്നത്.
നഴ്സിങ് ജോലിക്കായി 2011ൽ ഓസ്ട്രേലിയയിൽ എത്തിയ ഇദ്ദേഹം നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ലക്ചറർ ആയും സേവനമനുഷ്ഠിക്കുന്നു.



