സ്പ്രിങ്ഫീൽഡ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ സംഘടിപ്പിച്ചു

ബ്രിസ്‌ബൺ: ബ്രിസ്‌ബണിൻറെ സമീപപ്രദേശമായ സ്പ്രിങ്ഫീൽഡ് സെൻട്രലിൽ സെൻട്രൽ സ്പ്രിങ്ഫീൽഡ് കമ്മ്യൂണിറ്റി ഫെസ്റ്റിവൽ (വർണ്ണം) സംഘടിപ്പിച്ചു. ഡൊമെയ്ൻ പാർക്ക് ലാൻഡിസിൽ വെച്ച് കൾച്ചറൽ സൊസൈറ്റിയും ബ്രൂക്ക് വാട്ടർ റസിഡൻഷ്യലും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കുട്ടികൾ ഉൾപ്പെടെ ഒട്ടറെ പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്.

ഭരതനാട്യത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് സംഗീതം, ഗ്രൂപ്പ് ഡാൻസ്, കഥക്ക്, മറ്റ് ഇന്ത്യൻ ക്ലാസിക്കൽ നൃത്തങ്ങൾ, വെസ്റ്റേൺ നൃത്തങ്ങൾ എന്നിവയും അവതരിപ്പിക്കപ്പെട്ടു. ക്ലാസിക്കൽ നർത്തകരും വെസ്റ്റേൺ നർത്തകരും ചേർന്ന് ഫ്യൂഷൻ നൃത്തവും കാഴ്ചവെച്ചു.

ഉച്ചയ്ക്ക് ശേഷം മൾട്ടികൾച്ചറൽ ഡാൻസ്, സ്കൂൾ ഗായക സംഘം, വിവിധ രാജ്യങ്ങളിലെ വിഭവങ്ങൾ അടങ്ങിയ ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായുള്ള കളികൾ, കാർണിവൽ ഗെയിമുകൾ, പെയിന്റിങ്, ഡിജെ, വെടിക്കെട്ട് എന്നിവയും ഉണ്ടായിരുന്നു.

പരിപാടിയിൽ പ്രവേശനം സൗജന്യമായിരുന്നു. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ നൽകി. ഇതൊരു സൗഹൃദത്തിന്റെയും കുടുംബത്തിന്റെയും ഒത്തുചേരലായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.

Related Articles

Back to top button