ബ്രിസ്ബേനിലെ ബിഎച്ച്എം മലയാളി കൂട്ടായ്മ കലാസന്ധ്യ സംഘടിപ്പിച്ചു

ബ്രിസ്ബെയ്ൻ: ബ്രിസ്ബെയ്നിലെ ബിഎച്ച്എം മലയാളീ കൂട്ടായ്മ ഏപ്രിൽ 26ന് നിരവധി കലാകാരന്മാരെ അണിനിരത്തി കലാസന്ധ്യ അണിയിച്ചൊരുക്കി. കലാകാരന്മാർക്ക് അവസരമൊരുക്കുകയും അവർക്കുവേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി 2023ൽ ആരംഭിച്ച ബിഎച്ച്എം മലയാളീ കൂട്ടായ്മ മൂന്നു വർഷം പിന്നിട്ട് ഇന്ന് വളർച്ചയുടെ പാതയിൽ മുന്നേറുന്നു.
ബിഎച്ച്എമ്മിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ പ്രഥമ കർഷകശ്രീ പുരസ്കാരം ജോജി ജോണിന്. കർഷകശ്രീ അവാർഡിന് പരിഗണിക്കപ്പെടാനായി ബിഎച്ച്എം മലയാളി കൂട്ടായ്മയിൽ നിന്ന് നിരവധി നാമനിർദേശങ്ങളാണ് ലഭിച്ചത്. ഈസ്റ്റര്‍, വിഷു & ഈദ് ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 26ന് സംഘടിപ്പിച്ച കലാസന്ധ്യ 2025 പരിപാടിയിൽ ആണ് പുരസ്കാര ജേതാവിനെ പ്രഖ്യാപിച്ചത്.
ബിഎച്ച്എം കലാസന്ധ്യ 2025ൻ്റെ ഭാഗമായി പ്രായ ഭേദമെന്യേ നൂറിലധികം കലാകാരന്മാർ വ്യത്യസ്തമായ കലാപ്രകടനങ്ങൾ കാഴ്ചവെച്ചു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. തികച്ചും കേരള തനിമ നിലനിർത്തിക്കൊണ്ടുള്ള വർണാഭമായ കലാസന്ധ്യയും തുടർന്നുള്ള വിഭവ സമൃദ്ധമായ ഭക്ഷണവും മലയാളികൾക്ക് കൗതുകമായി.
ഇനിയും പുതുമയാർന്ന പരിപാടികളുമായി മുന്നോട്ടുവരുമെന്ന് സംഘാടകരായ രഞ്ജിത്ത് ജോൺ, ടോണാ ജോർജ്, മിനു ജോർജ്, സോണി കുര്യൻ, ബിജോ ജോസ്, സ്റ്റിബി മാത്യു, ജെയ്സൺ തെക്കേമുറി, ടോം ജോസഫ്, ജോജി ജോൺ, ഇർവിൻ ജോസ് എന്നിവർ പറഞ്ഞു.