ഡാർവിൻ മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്‍റെ എഴുപത്തിയെട്ടാം വാർഷികം ആഘോഷിച്ചു. പ്രസിഡന്‍റ് മോൻസി തോമസ് പതാക ഉയർത്തി.

ചാൾസ്‌ ആന്റണി, പി.എം മാത്യു പാഴൂർ, ഡി. എം. എ സെക്രട്ടറി ഷില്‍വിൻ കോട്ടയ്‌ക്കകത്ത്, പഠിപ്പുര പ്രിൻസിപ്പൽ രാജേഷ് നായർ മാനേജർ ബിബിൻ മാത്യു പാഴൂർ എന്നിവർ പ്രസംഗിച്ചു. ഡി.എം. എ വൈസ് പ്രസിഡന്‍റ് ജോമോൻ ചുമ്മാർ, ട്രെഷറർ സാൻജോ സേവ്യർ, കമ്മറ്റി അംഗം മെൽവിൻ മോൻസി, പഠിപ്പുര അഡ്മിന്മാരായ റോബിൻ മാത്യു, ഡിനോയ് ജോൺ, രേണു രാജേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button