ഓസ്ട്രേലിയ സ്റ്റുഡന്റ് വിസ; ബാങ്ക് നിക്ഷേപം 16.28 ലക്ഷം വേണം

മെൽബൺ: ഓസ്ട്രേലിയൻ സ്റ്റുഡന്റ്സ് വിസ ലഭിക്കാനുള്ള ബാങ്ക് നിക്ഷേപത്തുകയിൽ വർധന.

രാജ്യാന്തര വിദ്യാർഥികൾ ഇനി മുതൽ 29,710 ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 16.28 ലക്ഷം രൂപ) ബാങ്ക് നിക്ഷേപത്തിന്റെ രേഖകൾ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം. ഇന്നു മുതലാണ് പ്രാബല്യം.

7 മാസത്തിനിടെ രണ്ടാം തവണയാണു വർധന. നേരത്തേ 21,041 ഓസ്ട്രേലിയൻ ഡോളർ (11.53 ലക്ഷം രൂപ) ആയിരുന്നത് ഒക്ടോബറിൽ 24,505 ഓസ്ട്രേലിയൻ ഡോളറായി (13.43 ലക്ഷം രൂപ) കൂട്ടിയിരുന്നു.

സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിലെ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായാണു പുതിയ നിയന്ത്രണവും.

കോവിഡിനു ശേഷം ഓസ്ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികളുടെ ഒഴുക്കു കൂടിയിരുന്നു.

Related Articles

Back to top button