ഭരണഘടനാ സംരക്ഷണ കൂട്ടായ്മ നവംബര്‍ 13ന് തലസ്ഥാനത്ത്

November 03, 2018

ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി നവംബര്‍ 13 ന് തലസ്ഥാനത്ത് വന്‍ ജനകീയ കൂട്ടായ്മ. 'വീ ദ പീപ്പിള്‍' എന്ന നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് യുവജന- രാഷ്ട്രീയ-സാമൂഹിക -സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് ഒത്തുചേരും. ഭരണേഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സാംസ്‌കോരിക പ്രവര്‍ത്തകരുടെ ഔദ്യോഗിക മുന്നേറ്റമായി സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍ മാറും.

കേരളത്തിലുടനീളമുള്ള കലാകാരന്മാരും സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ കലാരൂപങ്ങളുമായി നവംബര്‍ എട്ടുമുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ കേന്ദ്രീകരിക്കും. തെരുവുനാടകങ്ങള്‍, ഫ്‌ളാഷ് മോബ്, നാടന്‍പാട്ടുകള്‍, ഗാനസംഘങ്ങള്‍ നാടന്‍ കലാരൂപങ്ങള്‍ എന്നിവ വിവിധ വിഷയങ്ങളില്‍ പ്രചാരണം നടത്തും.

വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സന്നദ്ധ സംഘടനകളിലുമുള്ള യുവാക്കളാണ് പ്രത്യേകിച്ച് രാഷ്ട്രീയ ഭേദമില്ലാതെ ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തില്‍ അണിചേരുന്നത്. വിപുലമാ ബോധ വല്‍ക്കരണ പരിപാടികളിലൂടെ ജനാധിപത്യവും മതേതരത്വവും മാനസികതയും ഉയര്‍ത്തിപ്പിടിക്കുന്ന ജനതയുടെ കുടുംബ സംഗമമാണ് 'സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍'

പ്രചാരണത്തിന്റെ ഭാഗമായി നവോദ്ധാന മുന്നേറ്റങ്ങള്‍ സൂചിപ്പിക്കുന്ന ശില്‍പസമുച്ചയങ്ങള്‍ നഗരകവാടങ്ങളില്‍ ഉയരും പരിസ്ഥിതി സൗഹൃദ പ്രചാരണ ഉപാധികളാണ് ഉപയോഗിക്കുന്നത്. വിവിധ ഫേസ്ബുക്ക് കൂട്ടായ്മകളിലൂടെ ലോകമെമ്പാടുമുള്ള ഭാരതീയരെ ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.

സംസ്ഥാത്തുടനീളമുള്ള കലാലയങ്ങളില്‍ തെരുവു നാടക ഗാന സംഘങ്ങളുടെ പരിപാടികളും പ്രചാരണത്തിനായി രംഗത്തിറങ്ങും നവംബര്‍ 13 ന് നടക്കുന്ന ജനാധിപത്യ സംഗമത്തില്‍ കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമായി പതിനായിരക്കണക്കിനാളുകള്‍ എത്തിച്ചേരും. കേരളം ഇതുവരെ ദര്‍ശിക്കാത്ത വര്‍ണ്ണാഭമായ ജനകീയ കാര്‍ണിവലാണ് 'സേവ് കോണ്‍സ്റ്റിറ്റിയൂഷന്‍'.

നാടിനെ പിന്നോട്ടു വലിക്കാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരായ ജനകീയ ഐക്യമാണ് ഭരണഘടനാ സംരക്ഷണ മുന്നേറ്റത്തിലൂടെ ലക്ഷ്യമിടുന്നത്. തലസ്ഥാനത്തെ കലാസാംസ്‌ക്കാരിക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് ഈ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb