ആലിംഗനം ഒരു ജോലിയാണ്; മണിക്കൂറിന് 6000 രൂപ വിലയുള്ള ജോലി!

January 15, 2019

ന്യൂയോര്‍ക്ക്: ആലിംഗനം ഒരു ജോലിയാണോ. എന്നാല്‍ അത് ഒരു ജോലിയാണെന്നും അതില്‍ നിന്നും പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പദിക്കാം എന്നുമാണ് ഒരു അമേരിക്കന്‍ സ്ത്രീ തെളിയിക്കുന്നത്. ജീവിതത്തിൽ എന്തു ജോലി തെരഞ്ഞെടുക്കണം എന്ന ആശങ്കയുണ്ടായപ്പോൾ തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ജോലി തെരഞ്ഞെടുക്കാൻ റോബിന്‍ സ്റ്റീന്‍ എന്ന സ്ത്രീ തീരുമാനിക്കുകയായിരുന്നു.

ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ആളുകൾ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിൻ എന്ന ഹോർമോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവർക്ക് തന്‍റെ വക ആലിംഗനം ഇവര്‍ വാഗ്ദാനം ചെയ്തു തുടങ്ങിയത്.

ആലിംഗനം ആവശ്യമുള്ളവർക്ക് മാരിയെ സമീപിക്കാം. മണിക്കൂറിൽ 6000 രൂപയാണ് ഫീസ്. നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങനെ മാത്രം ഇവർ പ്രതിവർഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു.

സ്ത്രീകൾക്കും പുരുഷൻമാർക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവർ പൂർണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂർ മുതൽ നാല് മണിക്കൂർവരെ ആലിംഗന സേവനം ലഭ്യമാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb