അതിശൈത്യം: മഞ്ഞ് പാളികളിൽ ഉറഞ്ഞു പോയ വളർത്തുപൂച്ചയുടെ ജീവൻ രക്ഷപ്പെടുത്തി

February 08, 2019

വാഷിങ്ങ് ടൺ: അമേരിക്കയിലെ മോൻടാനയിൽ മഞ്ഞുപാളികൾക്കിടയിൽ കുരുങ്ങിയ ഫ്ലഫി എന്ന വളർത്തുപൂച്ചയുടെ ജീവൻ രക്ഷപ്പെടുത്തി. കടുത്ത മഞ്ഞുവീഴ്ചയുള്ള കാലിസ്‌പെലിലെ വീട്ടിൽ നിന്ന് പരിസരം ചുറ്റാൻ ഇറങ്ങിയതായിരുന്നു ഫ്ലഫി. അതിശക്തമായ മഞ്ഞുവീഴ്ചയിൽ പരിക്ക് പറ്റി തിരിച്ചു വരാനാകാതെ കുടുങ്ങി പോവുകയായിരുന്നു. നേരം വൈകിയിട്ടും ഫ്ലഫിയെ കാണാതായതോടെ ഉടമസ്തൻ അന്വേഷിച്ചിറങ്ങി. മേലാസകലം മഞ്ഞുപാളികളാൽ ഉറഞ്ഞിരുന്ന വളർത്തു പൂച്ചയെ കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടിരുന്നുവെന്നു ഉടമസ്‌തൻ പറഞ്ഞു.

38 ഡിഗ്രിയാണ് ശരാശരി പൂച്ചയുടെ ശരീര ഊഷ്മാവ്. എന്നാൽ ഫ്ലഫിയുടെ ശരീരം ആശുപത്രിയിൽ എത്തിക്കുമ്പോൾ മൈനസ് 32 ഡിഗ്രിയായിരുന്നു. മരുന്നും ടവ്വലും കേജ്‌ വാമറും ഉപയോഗിച്ചു ശരീരത്തിന്റെ ഊഷ്മാവ് ഉയർത്തിയതിന് ശേഷമാണ് ഫ്ലഫിയുടെ ജീവനിൽ ഡോക്റ്റർക്ക് പോലും പ്രതീക്ഷ വന്നത്. ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്ലഫിയെ അന്ന് രാത്രി തന്നെ ഡിസ്ചാർജ് ചെയ്തു. അതിശൈത്യകാലം നേരിടുന്ന മോണ്ടാനയിലെ കാലിസ്‌പേലിൽ മൈനസ് 17 ഡിഗ്രി ആണ് കാലാവസ്ഥ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb