ട്രംപിന്റെ തീരുവ പ്രഖ്യാപനം: ഓസ്‌ട്രേലിയൻ ഫാർമ കമ്പനികൾക്ക് ആഘാതം

കാൻബറ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച മരുന്നുകൾക്ക് 100% ഇറക്കുമതി തീരുവ ഓസ്‌ട്രേലിയൻ ഫാർമസ്യൂട്ടിക്കൽ മേഖലയെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക. യുഎസിലേക്ക് വലിയ തോതിൽ മരുന്നുകൾ കയറ്റുമതി ചെയ്യുന്ന ഓസ്‌ട്രേലിയൻ കമ്പനികൾക്ക് വലിയ നഷ്‌ടം നേരിട്ടേക്കാം.
പ്രഖ്യാപനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ ബയോടെക് ഭീമനായ സിഎസ്എൽ (CSL) ലിമിറ്റഡിന്റെ ഓഹരികൾ 2.4 ബില്യൻ ഡോളർ മൂല്യം ഇടിവ് നേരിട്ടു, മറ്റ് ഫാർമ കമ്പനികളും വിപണിയിൽ വലിയ ഇടിവ് നേരിട്ടു എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഇതിനിടെ ഫാർമസ്യൂട്ടിക്കൽ ബെനഫിറ്റ്‌സ് സ്കീം (PBS) ഒരിക്കലും വിദേശ സമ്മർദ്ദത്തിന് വഴങ്ങില്ല എന്ന് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി മാർക്ക് ബട്ട്ലർ വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ജനങ്ങൾക്ക് വിലകുറഞ്ഞ മരുന്ന് ഉറപ്പാക്കുന്ന ഈ പദ്ധതി തുടർന്നും നടപ്പാക്കും എന്നും മന്ത്രി കൂട്ടിചേർത്തു.
വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ് പ്രകാരം അമേരിക്കൻ തീരുവ മൂലം വ്യാപാരബന്ധങ്ങളിൽ സംഘർഷം ഉണ്ടാകാനും മരുന്നുകളുടെ വില ഉയരാനും സാധ്യതയുണ്ടെന്നാണ്. ഈ നീക്കം അമേരിക്കയുമായി വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾക്ക് വലിയ വെല്ലുവിളിയാകും. മരുന്നുകളുടെ വിലക്കയറ്റവും ലഭ്യതാപ്രശ്നങ്ങളും രാജ്യാന്തര തലത്തിൽ ഗുരുതരമാകാമെന്നതാണ് ഭയം.