താപനില 50 ഡിഗ്രിയിലേക്ക്, ചുട്ടുപൊള്ളി ഓസ്‌ട്രേലിയ

സിഡ്‌നി: ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ ഉഷ്ണതരംഗം ശക്തി പ്രാപിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറൻ, മധ്യ മേഖലകളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനോടടുക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ ചൂട് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും, നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും മുതിർന്ന പൗരന്മാരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ന്യൂ സൗത്ത് വെയ്‌ൽസ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിരക്ഷാ സേനയെ സജ്ജമായിട്ടുണ്ട്. എയർ കണ്ടീഷണറുകളുടെ അമിത ഉപയോഗം മൂലം പവർ ഗ്രിഡുകളിൽ സമ്മർദം വർധിക്കാൻ സാധ്യതയുള്ളതിനാൽ ഊർജ ഉപഭോഗത്തിൽ നിയന്ത്രണം പാലിക്കാനും നിർദ്ദേശമുണ്ട്.
സിഡ്‌നിയിൽ താപനിലയിൽ നേരിയ വ്യത്യാസമുണ്ടാകാമെങ്കിലും ഉൾപ്രദേശങ്ങളിൽ ചൂട് റെക്കോർഡുകൾ ഭേദിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.