സൈബർ ലോകത്തെ ഇടപെടലുകളിൽ സ്വരം കടുപ്പിച്ച് കേരള പോലീസ്

December 22, 2018

ടിക്‌ടോക്ക് വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ താരം. വ്യക്തികളിലെ കഴിവുകൾ പുറത്തു കാട്ടാനും കുഞ്ഞു കുഞ്ഞു തമാശകൾ പങ്കുവെക്കാനും ഉപയോഗിച്ചിരുന്ന ഇവയിപ്പോൾ പരസ്പരം അവഹേളിക്കാനും തെറിവിളിക്കാനുമുള്ള വേദികളായി മാറിയിരിക്കുന്നു. ഇതിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് കേരള പൊലീസ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിൽ.

നമ്മുടെ നാടിനിതെന്തുപറ്റി എന്ന തുടങ്ങുന്ന പോസ്റ്റിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സഭ്യതയും മാന്യതയും പുലർത്തണമെന്നു കേരള പൊലീസ് പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം തെറിവിളിക്കുന്ന രീതിയില്‍ ലൈവ് വീഡിയോകളും ടിക് ടോക്ക് വീഡിയോകളും പ്രചരിക്കുകയും വിവാദമാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പൊലീസിന്‍റെ ഈ മുന്നറിയിപ്പ്.

കിളിനക്കോട് സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ അധിക്ഷേപിച്ച് പുറത്തിറക്കിയ വിഡിയോകളും കാമുകനെ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള വിഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായിരുന്നു. അതിരുകടക്കുന്ന ഇത്തരം പ്രവണതകൾ കലുഷിതമായ സാമൂഹിക അവസ്ഥയാണ് സൃഷ്ടിക്കുന്നതെന്നു പൊലീസ് പറയുന്നു. നമ്മുടെ ഇടപെടലുകളെല്ലാം ശ്രദ്ധയോടെയും, പരസ്പര ബഹുമാനത്തോടെയുമാകട്ടെയെന്നു പൊലീസ് നിർദേശം നൽകുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb