സാറ തെൻഡുൽക്കർ ഓസ്‌ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർ

മെൽബൺ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയും ജീവകാരുണ്യ പ്രവർത്തകയുമായ സാറ തെൻഡുൽക്കറിന് പുതിയ ദൗത്യം. ഓസ്‌ട്രേലിയൻ സർക്കാരിന്റെ പുതിയ ടൂറിസം ക്യാംപെയ്നായ ‘കം ആൻഡ് സേ ജി-ഡേ’യുടെ ഇന്ത്യൻ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചു. 130 മില്യൻ ഡോളർ ചെലവഴിക്കുന്ന ഈ ക്യാംപെയ്നിലൂടെ രാജ്യാന്തര സന്ദർശകരെ ഓസ്‌ട്രേലിയയിലേക്ക് ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ഓഗസ്റ്റ് ഏഴിന് ചൈനയിൽ ക്യാംപെയ്ൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇന്ത്യയുൾപ്പെടെയുള്ള മറ്റ് പ്രധാന വിപണികളിലും ഈ വർഷം തന്നെ പ്രചാരണം തുടങ്ങും. ഓസ്‌ട്രേലിയൻ ടൂറിസം മാനേജിങ് ഡയറക്ടർ ഫിലിപ്പ ഹാരിസൺ ആണ് സാറ തെൻഡുൽക്കറെ ഇന്ത്യൻ പ്രേക്ഷകർക്കായുള്ള ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചത്.
ഈ ക്യാംപെയ്നിന്റെ ഭാഗമായി മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും അംബാസഡർമാരായുണ്ട്. യുഎസ് ക്യാംപെയ്നിനായി ഓസ്‌ട്രേലിയൻ വന്യജീവി സംരക്ഷകൻ റോബർട്ട് ഇർവിൻ, യുകെ ക്യാംപെയ്നിനായി ഫുഡ് റൈറ്റർ നൈജല്ല ലോസൺ, ചൈനയിൽ നടൻ യോഷ് യു, ജപ്പാനിൽ ഹാസ്യനടൻ അബരേരു-കുൻ എന്നിവരെയും തിരഞ്ഞെടുത്തു. ഓസ്‌ട്രേലിയൻ നടൻ തോമസ് വെതറാലും പദ്ധതിയുടെ ഭാഗമാണ്.
അതാത് രാജ്യങ്ങളിലെ യാത്രികർക്ക് താൽപര്യമുള്ള വിനോദസഞ്ചാര അനുഭവങ്ങൾ പ്രദർശിപ്പിക്കാൻ ഈ രാജ്യാന്തര താരങ്ങളും പ്രാദേശിക പ്രതിഭകളും ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഫിലിപ്പ് ഹാരിസൺ പറഞ്ഞു. 2022 ഒക്ടോബറിൽ ആരംഭിച്ച ‘കം ആൻഡ് സേ ജി-ഡേ’ എന്ന ആഗോള ക്യാംപെയ്ന്റെ രണ്ടാം ഘട്ടമാണിത്.