Super User

Super User

Selfies labore, leggings cupidatat sunt taxidermy umami fanny pack typewriter hoodie art party voluptate. Listicle meditation paleo, drinking vinegar sint direct trade.

സിനിമയിലുണ്ടായ മോശം അനുഭവം വെളിപ്പെടുത്തി നടി കനി കുസൃതി. കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്ലിയുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദർശനത്തിൽ പങ്കെടുക്കുമ്പോഴാണ് കനി നിർണായക വെളിപ്പെടുത്തൽ നടത്തിയത്.

സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ടെന്നും കനി പറയുന്നു.

ചില സംവിധായകരുടെ നിർബന്ധങ്ങൾ നേരിടേണ്ടി വന്നപ്പോൾ അഭിനയം അവസാനിപ്പിക്കാൻ തോന്നി. മീ ടൂ കാംപെയ്നുകൾ സജീവമായതും ഡബ്ലിയുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും നടി വ്യക്തമാക്കി. കേരള കഫെ, ഒരു ഇന്ത്യൻ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്ടെയിൽ, ശിക്കാർ തുടങ്ങിയ സിനിമകളിലാണ് കനി കുസൃതി വേഷമിട്ടിട്ടുള്ളത്.

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ടി പി കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാർട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിൻ രക്തസാക്ഷി ദിനാചരണത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.

രണ്ടാംപ്രതിയായ കിർമ്മാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിർമ്മാണിക്കെതിരെ യുവതിയുടെ ഭർത്താവ് നിയമപോരാട്ടത്തിലാണ്. കിർമ്മാണിക്ക് 45 ദിവസത്തെ അടിയന്തര പരോൾ വീണ്ടും അനുവദിച്ചിട്ടുണ്ട്. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

മെൽബൺ: മെൽബണിൽ ലിസ്റ്ററിയോസിസ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് രോഗം ബാധിച്ചിരിക്കാൻ സാധ്യതയുള്ളതെന്നാണ് റിപ്പോർട്ടുകൾ. തെക്ക് കിഴക്കൻ മെൽബണിലെ ഒരു കേറ്ററിംഗ് കമ്പനിയിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് രോഗം പടർന്നിരിക്കുന്നത്.
കഴിഞ്ഞ വര്ഷം റോക്ക് മെലണിലൂടെ പടർന്ന ഈ രോഗം നാല് പേരുടെ മരണത്തിന് ഇടയാക്കിയിരുന്നു.

രോഗം വീണ്ടും പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ലിസ്റ്റീരിയോസിസ് എങ്ങനെ ആളുകളെ ബാധിക്കാമെന്നതിനെക്കുറിച്ചും ഇതിനെതിരെ എടുക്കേണ്ട കരുതലുകളെക്കുറിച്ചും വിവരിക്കുകയാണ് മെൽബണിൽ ജി പി ആയ ഡോ പ്രിംന മനോജ്.

കടപ്പാട്: SBS

നോർക്ക റൂട്ട്സിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന രാജ്യാന്തര ടോൾ ഫ്രീ നന്പറിന് പ്രവാസലോകത്തു വൻ പ്രതികരണം. ലോകത്ത് എവിടെനിന്നും വിളിക്കാവുന്ന നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നന്പറിലേക്ക് ദിവസവും വിളിക്കുന്നത് ആയിരത്തിലധികം പ്രവാസികൾ.

24 മണിക്കൂറും പ്രവർത്തിക്കുന്ന 00918802012345 എന്ന ടോൾ ഫ്രീ നന്പറിലേക്ക് ലോകത്തു എവിടെനിന്നു വേണമെങ്കിലും സൗജന്യമായി വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതു സമയത്തും ഈ നമ്പറിലേക്ക് വിളിച്ചു പ്രവാസികൾക്ക് സഹായം അഭ്യർത്ഥിക്കാം. ഇത് പ്രവാസികൾക്ക് സർക്കാരുമായി ബന്ധപ്പെടാനുമുള്ള ഏകജാലക സംവിധമാണെന്നു നോർക്ക സി ഇ ഒ ഹരികൃഷ്‌ണൻ നന്പൂതിരി പറഞ്ഞു.

ഈ നന്പറിലേക്ക് വിളിച്ചാൽ ഉടനെ കാൾ ഡിസ്കണക്ട് ആകും. 30 സെക്കൻഡുകൾക്കുള്ളിൽ വിളിച്ച ആളിനെ നോർക്ക റൂട്ട്സിന്റെ ഓഫീസിൽ നിന്ന് തിരികെ വിളിക്കും. നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലേക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസേന ആയിരത്തിൽ അധികം പ്രവാസികൾ വിളിക്കുന്നതായി നോർക്ക സി ഇ ഒ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ നവീകരിച്ച നോർക്ക റൂട്ട്സിന്റെ https://www.norkaroots.org/ എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

രാജ്യം പൊതു തെരഞ്ഞെടുപ്പിന്‍റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോഴാണ് രാജ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സോലുഷന്‍സ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന സര്‍ക്കാരിനുള്ള സാധ്യതകള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി ഇക്കുറി വലിയ വെല്ലുവിളി നേരിടുമെന്നും കോണ്‍ഗ്രസിന് രാജ്യം ഭരിക്കാന്‍ സുവര്‍ണാവസരമാണുള്ളതെന്നും റിസര്‍ച്ച് ഏജന്‍സി വ്യക്തമാക്കുന്നു. പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാകും കോണ്‍ഗ്രസ് അധികാരത്തിലേറുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.

പ്രമുഖ ദേശീയ പാര്‍ട്ടികളായ ബിജെപിക്കും കോണ്‍ഗ്രസിനും ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനാകില്ല. ബിജെപി ഇക്കുറി വലിയ വെല്ലുവിളിയാകും നേരിടുക. സഖ്യ സര്‍ക്കാരാകും ഇന്ദ്രപ്രസ്ഥത്തിലേറുക. ബിജെപിയും കോണ്‍ഗ്രസും സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമങ്കിലും പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ രാഹുലാകും നേടിയെടുക്കുകയെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല കിംഗ് മേക്കര്‍മാരും മോദിയെയും ബിജെപിയെയും തള്ളിക്കളഞ്ഞതും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതും ഫിച്ച് ചൂണ്ടികാട്ടിയിട്ടുണ്ട്.

രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ ഫലം കാണാന്‍ വലിയ പ്രയാസമുണ്ടാകില്ല. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന് സര്‍ക്കാരുണ്ടാക്കാന്‍ സുവര്‍ണാവസരമാണുള്ളത്. മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലേറിയത് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുകയെന്നതിന്‍റെ ഉദാഹരണമാണെന്നും ഫിച്ച് റിപ്പോര്‍ട്ട് പറയുന്നു.

മെൽബൺ: നഗരത്തിലെ ബർക്ക് സ്ട്രീറ്റിൽ ആളുകള്‍ക്കിടയിലേക്ക് കാറിടിച്ചുകയറ്റി ഒരു കുട്ടി ഉൾപ്പെടെ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. വിക്ടോറിയൻ സുപ്രീം കോടതിയാണ് വെള്ളിയാഴ്ച രാവിലെ ശിക്ഷ വിധിച്ചത്. 2017 ജനുവരി 20 നായിരുന്നു രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. മെൽബൺ നഗരത്തിൽ ഫുട്പാത്തിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

മോഷ്ടിച്ച കാറുമായാണ് പ്രതി ജെയിംസ് ഗർഗാസൊലസ് ആളുകളെ ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 46 വർഷത്തിന് ശേഷം മാത്രമേ ഇയാൾക്ക് പരോളിനായി അപേക്ഷിക്കാൻ കഴിയൂ. അതായത് 74 വയസ്സാകണം ഇയാൾക്ക് ഇനി പുറം ലോകം കാണാൻ.

ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതിക്ക് ഉദാഹരണമാണ് ഇതെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ജസ്റ്റിസ് വെയ്‌ൻബർഗ് ശിക്ഷ വിധിച്ചത്. വാഹനത്തിന്റെ വേഗത കുറയ്ക്കാനോ ആളുകളെ ഇടിക്കുന്നത് ഒഴിവാക്കാനോ ശ്രമിക്കാതെ മനപൂർവ്വമാണ് കുറ്റകൃത്യം ചെയ്തിരിക്കുന്നതെന്ന് കോടതി പറഞ്ഞു. മാത്രമല്ല മാനസികപ്രശ്നങ്ങൾ മൂലമല്ല മറിച്ച് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണ് കുറ്റകൃത്യം നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

ചെയ്ത കുറ്റത്തിൽ പ്രതി ഒട്ടും പശ്ചാത്തപിക്കുന്നില്ലെന്നും മനസിലായതായി കോടതി പറഞ്ഞു. ജനുവരി 20നു ഉച്ചയ്ക്ക് നഗരത്തിൽ നടന്ന ആക്രമണത്തിൽ പത്തുവയസുള്ള ഒരു പെൺകുട്ടിയും 25 വയസുള്ള യുവാവും 32കാരിയായ യുവതിയും സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റവരുടെ കൂട്ടത്തിൽ ഒരു ഇന്ത്യൻ വംശജയും ഉൾപ്പെട്ടിരുന്നു.

കടപ്പാട്: SBS

ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെയും കേരളത്തിലെ കൊലപാതകത്തെയും അപലപിച്ച് മോഹൻലാല്‍. തന്റെ പുതിയ ബ്ലോഗിലാണ് മോഹൻലാല്‍ കൊലപാതകങ്ങള്‍ക്കെതിരെ പ്രതികരണവുമായി എത്തിയത്.

ആ വിരജവാൻമാര്‍ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവര്‍ നിന്നയിടങ്ങളില്‍ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.. അവരുടെ വേദനകള്‍, സങ്കടങ്ങള്‍, പരാതികള്‍ കേട്ടിട്ടുണ്ട്. അവര്‍ പകര്‍ന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും അവരുടെ പാദങ്ങളില്‍ പ്രണിമിക്കാൻ തോന്നിയിട്ടുണ്ട്. ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീര ജവാൻമാര്‍ ജോലി ചെയ്യുന്നത്. മരണം മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ അവര്‍ അതിനെക്കുറിച്ച് ഓര്‍ക്കാറേയില്ല. ശത്രുക്കള്‍ പതുങ്ങുന്ന അതിര്‍ത്തിയിലേക്ക് കണ്ണു നട്ടിരിക്കുമ്പോള്‍ തനിക്ക് പിറകില്‍ ഒരു മഹാരാജ്യമാണ് പരന്ന് കിടക്കുന്നത് എന്ന കാര്യം അവനറിയാം താൻ മിരിച്ചാലും രാജ്യം ജീവിക്കണം. സുരക്ഷിതമാവണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം. ഓരോ ജവാനും ഓരോ നിമിഷവും ഇത് പറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നില്‍ സാഷ്‍ടാംഗ പ്രണാമം.. ഞങ്ങള്‍ക്കറിയാം.. നിങ്ങള്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.

ഞങ്ങള്‍ ജീവിക്കുന്നു. നിസ്സാര കാര്യങ്ങള്‍ക്ക് കലഹിച്ചുകൊണ്ട്, നിരര്‍ഥക മോഹങ്ങളില്‍ മുഴുകിക്കൊണ്ട്.. മോഹൻലാല്‍ പറയുന്നു.

രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ജവാൻമാര്‍ കൊല്ലപ്പെടുമ്പോള്‍, നമ്മുടെ നാട്ടിലും കൊലപാതകങ്ങള്‍ നടക്കുന്നു. രണ്ടും ഭീകരത തന്നെ.. ജവാൻമാര്‍ രാജ്യത്തിന്റെ കാവല്‍ക്കാരാണെങ്കില്‍ ഇവിടെ കൊല്ലപ്പെടുന്നവര്‍ കുടുംബത്തിന്റെ കാവല്‍ക്കാരായിരുന്നു. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരത ഇല്ലാതാക്കാം.. നമുക്കിടയിലുള്ള ഭീകരരെ എന്ത് ചെയ്യും. അവരെ ഒറ്റപ്പെടുത്തുക. തള്ളിക്കളയുക.. ആരായിരുന്നാലും ശരി. സഹായിക്കാതിരിക്കുക.. മക്കള്‍ നഷ്‍ടപ്പെട്ട മാതാപിതാക്കളുടെ വേവുന്ന വേദന ഇനിയും കാണാൻ ഇടവരാതിരിക്കട്ടെ. അവരുടെ കരച്ചിലും കാത്തിരിപ്പും നമ്മുടെ പേടിസ്വപ്നങ്ങളില്‍ നിറയാതിരിക്കട്ടെ. അതെ.. അവര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു.. നാം ജീവിക്കുന്നു. ജീവിച്ചിരിക്കുന്ന, ഹൃദയമുള്ള മനുഷ്യര്‍ക്ക് വേണ്ടി ഞാൻ ചോദിക്കുന്നു.. മാപ്പ്.. മാപ്പ്.. ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ ഞങ്ങള്‍ ജീവിതംതുടരട്ടെ- മോഹൻലാല്‍ പറയുന്നു.

തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിൽ‌ നാളെ എത്താനിരിക്കെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവ് സർക്കാരിൽ നിന്നുമുണ്ടായത്. ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ സംഘത്തിന്റെ മേൽനോട്ട ചുമതല. അന്വേഷണ സംഘത്തെ ഐജി നിശ്ചയിക്കും.

അന്തർസംസ്ഥാനതലത്തിലുള്ള അന്വേഷണം വേണ്ടതിനാലും തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതും കണക്കിലെടുത്താണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൊടുക്കുന്നതെന്നാണ് സർ‌ക്കാരിന്റെ വിശദീകരണം. നേരത്തെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായിരുന്ന ഡോ എ ശ്രീനിവാസിനെ ക്രൈംബ്രാഞ്ചിലേക്ക് സർക്കാർ മാറ്റിയിരുന്നു.

അതിനിടെ കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ അഞ്ച് പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. കേസ് അന്വേഷണത്തിന്റെ ഭാ​ഗമായി നേരത്തെ കസ്റ്റഡിയിലെടുത്ത അ‍ഞ്ച് പേരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്.

എച്ചിലടുക്കം സ്വദേശികളായ കെ എം സുരേഷ്, കെ അനിൽ കുമാർ, കുണ്ടംകുഴി സ്വദേശി അശ്വിൻ, കല്ലിയോട്ട് സ്വദേശികളായ ശ്രീരാഗ്,​ഗിജിൻ എന്നിവരുടെ അറസ്റ്റാണ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഇരട്ടക്കൊല കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. സിപിഎം ലോക്കൽ സെക്രട്ടറി പീതാംബരൻ, കൊലയാളി സംഘത്തിന് സഞ്ചരിക്കാനുള്ള കാർ തയ്യാറാക്കിയ സജി ജോർജ് എന്നിവരുടെ അറസ്റ്റ് നേരത്തെ തന്നെ അന്വേഷണം രേഖപ്പെടുത്തിയിരുന്നു.

സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം ഓഡിറ്റോറിയമാണ് സാംസങ് തങ്ങളുടെ പുതിയ സ്മാർട്ഫോണുകൾ പരിചയപ്പെടുത്താൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ വച്ചാണ് 1977 ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ 2 ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. കമ്പ്യൂട്ടിങ് മേഖലയിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അതേ വേദിയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം സ്മാർട്ഫോണുകളുടെ പുതുയുഗത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങും.

മടക്കാവുന്ന സ്മാർട്ഫോണാണ് സാംസങ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. മടക്കി സ്മാർട്ഫോണായും ഇത് ഉപയോഗിക്കാൻ സാധിക്കും. തുറക്കുമ്പോള്‍ 4.6 ഇഞ്ച് വലുപ്പമാണ് ഫോണിന്റെ ഡിസ്‌പ്ലേ. സാംസങ്ങി​​ന്റെ പുതിയ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡിസ്‌പ്ലേയാണ്​ മടക്കാവുന്ന ഫോണിനായി നൽകിയിട്ടുള്ളത്​ 7.3 ഇഞ്ചി​ന്റെ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡൈനാമിക്​ അമലോഡാണ്​ ഫോണി​ന്റെ പ്രധാന ഡിസ്​പ്ലേ.

ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ് ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്ര് വളരെ എളുപ്പത്തിൽ തന്നെ മാറും എന്നതാണ് പ്രത്യേകത. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല.

മൾട്ടി ടാസ്ക്കിങ്ങിന്റെ പുത്തൻ തലമാണ് സാംസങ് ഗ്യാലക്സി ഫോൾഡ് തുറക്കുന്നത്. ഒരേ ആപ്പ്ലിക്കേഷന്റെ തന്നെ മൂന്ന് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ത്രീ ആപ്പ് മൾട്ടി ടാസ്ക്കിങ് സംവിധാനത്തിലെത്തുന്ന ആദ്യ ഫോണാണ് ഗ്യാലക്സി ഫോൾഡ്. ഒന്നിൽ നിന്ന് മറ്റൊന്നിൽ എത്താനും വളരെ എളുപ്പത്തിൽ സാധിക്കും.

ആറ് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. രണ്ട് സെൽഫി ക്യാമറകളും ഉണ്ട്. അതിന് പുറമെ മടക്കി കഴിഞ്ഞാൽ ഒരു മുൻ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. ഉപഭോക്താക്കളുടെ കൈകളിലെത്താൻ എത്താൻ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.

എന്നാൽ ഇത് എല്ലാവർക്കും സ്വന്തമാക്കാവുന്ന ഫോണല്ല. സാംസങ് ഗ്യാലക്സി ഫോൾഡിന്റെ വില 1980 ഡോളറാണ് അതായത് ഏകദേശം 140000 രൂപ. ലക്ഷ്വറി ഉത്പന്നങ്ങളുടെ ഗണത്തിലാകും സാംസങ് ഗ്യാലക്സി ഫോൾഡ് വിൽപ്പനയ്ക്ക് എത്തുക. ഏപ്രിൽ 26 മുതലാകും ഫോൺ വിൽപ്പനയ്ക്ക് എത്തുക.

ഹോളിവുഡ് സുന്ദരി ജെന്നിഫര്‍ ലോറന്‍സിന്റെ വടിവൊത്ത ശരീരത്തില്‍ വെറ്ററന്‍ ആക്ടര്‍ സ്റ്റീവ് ബുസ്മിയുടെ തല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. രണ്ടു വ്യത്യസ്ഥ വ്യക്തികളുടെ തലയും ഉടലും അവിശ്വസനീയമായ രീതിയില്‍ കൂട്ടിച്ചേര്‍ത്തിറക്കിയ ഡീപ് ഫേക്ക് വീഡിയോയാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളുടെ ഉറക്കം കെടുത്തുന്നത്.

പേടിപ്പെടുത്തുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ആമുഖമായിരിക്കാമിതെന്നാണ് പലരും പറയുന്നത്. 2016ലെ ഗോള്‍ഡന്‍ ഗ്ലോബ് സമ്മാനദാന ചടങ്ങിനിടയില്‍ ജെനിഫര്‍ നടത്തിയ പ്രസംഗം കേട്ട എല്ലാവര്‍ക്കും ഈ വാക്കുകള്‍ പരിചിതമാണ്. പക്ഷേ, ഇപ്പോള്‍ അവ ബുസിമിയുടെ വായില്‍ നിന്നാണ് വരുന്നതെന്നു മാത്രം.ഇതു കണ്ടു ഭയന്ന സോഷ്യല്‍ മീഡിയ പ്രേമികള്‍ വിഡിയോ ജെനിഫര്‍ ബുസിമി എന്ന പേരില്‍ ഷെയര്‍ ചെയ്യുകയാണ്. ഇത് പേടിസ്വപ്നങ്ങളില്‍ മാത്രം സംഭവിക്കുന്ന കാര്യമാണെന്നാണ് അവരില്‍ പലരും പറയുന്നത്.

ഇതു കൂടാതെ, നിരവധി പ്രശസ്തരുടെയും സിനിമാതാരങ്ങളുടെയും പോണ്‍ വിഡിയോകളും ഇറങ്ങിയിട്ടുണ്ട്. അശ്ലീല ക്ലിപ്പിലെ നായികയുടെ ഉടലില്‍ പ്രശസ്തരുടെ മുഖം ചേര്‍ത്താണ് ഇത്തരം വിഡിയോകള്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ ട്വിറ്റര്‍, റെഡിറ്റ്, അശ്ലീല വെബ്‌സൈറ്റായ പോണ്‍ഹബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകള്‍ തങ്ങളുടെ സൈറ്റുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സൃഷ്ടിച്ച വിഡിയോ പ്രദര്‍ശിപ്പിക്കില്ലെന്ന് കഴിഞ്ഞ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു.

ഡീപ് ഫേക്ക് വിഡിയോയുടെ പുതിയ ഉദാഹരണം അത്രമേല്‍ പ്രശ്‌നം സൃഷ്ടിക്കുന്നതല്ലെന്നു കാണാം. പക്ഷേ, ഇതുപോലും നിരവധി പേരെ അലോസരപ്പെടുത്തി കഴിഞ്ഞു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗമാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഡീപ് ഫേക്ക് നിര്‍മിക്കുന്നത് ഒരു ഹോബിയാക്കിയവര്‍ ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെയും ഹിലറി ക്ലിന്റന്റെയുമൊക്കെ വിഡിയോ ഇറക്കിക്കഴിഞ്ഞു. ഭാവിയിലെ തിരഞ്ഞെടുപ്പുകളില്‍ ഇവ കാര്യമായ സ്വാധീനം ചെലുത്തിയേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു.

സ്റ്റാന്‍ഫെഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് വിഡിയോയിലുളള ഒരാളുടെ മുഖത്തെ പേശികളുടെ ചലനങ്ങള്‍ മാറ്റി വേറൊരാളുടേത് പതിപ്പിക്കാമെന്നു കാണിച്ചു തന്നത്. സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മുഖത്ത് മിന്നിമറയുന്ന സങ്കീര്‍ണ്ണമായ ഭാവ വ്യത്യാസങ്ങളെ എഐ ആദ്യം ആഴത്തില്‍ പഠിക്കും. പുതിയതായി സൃഷ്ടിക്കാന്‍ പോകുന്ന വിഡിയോയില്‍ ഇത് ധാരാളമായി ഉപയോഗിക്കുകയും ചെയ്യും. തല ചെരിക്കലുകള്‍, ചുണ്ടിന്റെ ചലനം, കണ്ണില്‍ വരുന്ന മാറ്റങ്ങള്‍ കണ്ണടയ്ക്കലുകള്‍ തുടങ്ങിയ ചലനങ്ങള്‍ മുഴുവന്‍ പകര്‍ത്തിയെടുക്കും.

ഇതിനു ശേഷം ഇത്തരം വിശദാംശങ്ങള്‍ ലക്ഷ്യമിടുന്നയാളുടെ മുഖത്തു നിന്നും പകര്‍ത്തും. തുടര്‍ന്ന് സ്വാഭാവികമായ രീതിയില്‍ തന്നെ ഇവ വിഡിയോയില്‍ ചേര്‍ക്കും. മുഖത്തെ സ്വാഭാവിക ചലനങ്ങള്‍ മുഴുവന്‍ അതുപോലെ കാണിക്കുമ്പോള്‍ കാണുന്നയാള്‍ക്ക് ഇത് സ്വാഭാവികമാണെന്നു തോന്നും. അഡ്വേര്‍സേറിയല്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് ( Adv-erserial Neural Network) എന്ന താരതമ്യേന പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ശാഖയാണ് ഇതിനു പിന്നില്‍. സമൂഹമാധ്യമങ്ങളിലൊക്കെ വന്ന് അസത്യങ്ങള്‍ വിളിച്ചു പറയാന്‍ ഇതുപയോഗിക്കാമെന്ന് ചിലര്‍ പ്രതികരിച്ചു.

Page 1 of 58
© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb