ഓസ്‌ട്രേലിയൻ മലയാളി കുടുംബങ്ങൾക്ക് എന്ത് പറ്റി?

December 14, 2018

ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച നിരവധി പരാതികൾ മെൽബണിലെ പല പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അടുത്തിടെ ഒരു മത സംഘടനാ നേതാവിനെതിരെയും ഇത്തരം പരാതി ഉണ്ടായി.

മാത്യു വർഗീസ്

പാശ്ചാത്യ ജീവിത രീതി അരാജകത്വം നിറഞ്ഞതാണെന്നും കുടുംബ ബന്ധങ്ങൾ വഴി വിട്ടതാണെന്നും പൊതുവെ ധാരണയുള്ള ഒരു സമൂഹമാണ് മലയാളികൾ. ചൂണ്ടി കാട്ടാൻ അത്തരം കുറെ ജീവിതങ്ങൾ കാണാൻ കഴിഞ്ഞേക്കാം. എന്നാൽ അടുത്തകാലത്തായി ഓസ്‌ട്രേലിയിൽ കുടിയേറിയ മലയാളി കുടുംബങ്ങളിൽ കണ്ടു വരുന്ന കുടുംബകലഹം, വിവാഹ മോചനങ്ങൾ, പരസ്ത്രീ ബന്ധങ്ങൾ എല്ലാം പാശ്ചാത്യ ജീവിത രീതിയെ കവച്ചു വയ്ക്കുന്നതാകുന്നു. വർദ്ധിക്കുന്ന വിവാഹ മോചനങ്ങൾ രഹസ്യമില്ലാത്ത വാർത്തകളായി മാറുന്നു. കാമുകന് വേണ്ടി ഭർത്താവിനെ കൊല്ലുക, കാമുകിക്ക് വേണ്ടി ഭാര്യയെ നിരന്തരം പീഡിപ്പിക്കുക, മദ്യപാനം ചൂതാട്ടം എന്നിവ മൂലം തകർന്ന കുടുംബങ്ങൾ , സാമ്പത്തിക അരാജകത്വം കാരണം മാനസിക നില തകർന്നു ചികിത്സ തേടുന്നവർ തുടങ്ങിയ സംഭവങ്ങൾ നല്ലൊരു ശതമാനം മലയാളി കുടുംബങ്ങളെ ബാധിച്ചിരിക്കുന്നു. ചിലർ ആത്മഹത്യ ചെയ്യുന്നു, മറ്റു ചിലർ അതിനു ശ്രമിക്കുന്നു, ചില മലയാളി മാന്യന്മാരുടെ വഴി വിട്ട ലൈംഗിക ജീവിതങ്ങൾ നിരവധി കുടുംബങ്ങളെ തന്നെ തകർക്കുന്നു, വഴിയാധാരമാക്കുന്നു .

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെൽബണിൽ മാത്രം ഒമ്പതോളം വിവാഹമോചനങ്ങൾ മലയാളി കുടുംബങ്ങളിൽ ഉണ്ടായതായി കോടതി വ്യവഹാരങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. വിചാരണ നടക്കുന്ന വിധി കാത്തു കിടക്കുന്ന കേസ്സുകൾ വേറെയും. ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ച നിരവധി പരാതികൾ മെൽബണിലെ പല പോലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട്. അടുത്തിടെ ഒരു മത സംഘടനാ നേതാവിനെതിരെയും ഇത്തരം പരാതി ഉണ്ടായി. ഇതേ തുടർന്ന് ഭാരവാഹിത്വത്തിൽ നിന്നും അയാളെ നീക്കുകയും ചെയ്തു. സമൂഹത്തിൽ മാന്യരെന്നു കരുതുന്ന പലരും തട്ടിപ്പ്, വിശ്വാസ വഞ്ചന കേസ്സുകളിൽ പോലും പ്രതികളാകുന്നു. ചിലരാകട്ടെ പ്രതിയോഗികളെ നിശ്ശബ്ദരാക്കാൻ കേരളത്തിലെ പോലെ ഭീഷണിയും ഗുണ്ടായിസവും നടത്തുന്നു. സുരക്ഷിതമായ ജീവിതം തേടി പലായനം ചെയ്ത മലയാളികൾ പലരും ഡോളറും മറ്റ് സൗകര്യങ്ങളും കൈവരിക്കുന്നതോടെ എല്ലാം തികഞ്ഞവരാണെന്ന അഹങ്കാരമാണ് വേട്ടയാടുന്നത്.

ബ്രിസ്‌ബൈനിലെ സാമൂഹ്യ പ്രവർത്തകനായ ലൈജു ദേവസ്യയുടെ ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ് ചില വസ്തുതതകൾ ചൂണ്ടി കാട്ടുന്നു. പോസ്റ്റ് ചുവടെ: .
ഓസ്‌ട്രേലിയൻ മലയാളി കുടുംബങ്ങളിൽ ദമ്പതികൾക്കിടയിലെ സാമ്പത്തിക സ്വാതന്ത്ര്യവും അസമത്വവും ഡിവോഴ്സിലേക്ക് കടക്കുന്നു അല്ലെങ്കിൽ വർധിക്കുന്നു.

ഇന്ന് എനിക്ക് വളരെ വിഷമം ഉണ്ടായ ഒരു കാര്യം ഉണ്ടായി. ഡിവോഴ്‌സ്മായി ബന്ധപ്പെട്ട മൂന്നു ഫോൻ കോളുകൾ ആയിരുന്നു കാരണം.

ഭാര്യ നഴ്‌സ് കൂടാതെ ഭാര്യ വീട്ടുകാർ സ്ഥിരമായി നാട്ടിൽ നിന്ന് വരുന്നു. ഭാര്യ ജോലിചെയ്യുന്ന പൈസ അവൾക്ക് ഇഷ്ട്ടമുള്ള പോലെ സ്വന്തം വീട്ടിലേക്ക് യാതൊരു കാരണവും കൂടാതെ അയക്കുന്നു. ഇത് ചോദ്യം ചെയ്ത ഭർത്താവിന് എതിരെ ഭാര്യ ക്രിമിനൽ കേസ് കൊടുത്തിരിക്കുന്നു. കേസിലെ ആരോപണം 6 വയസ്സായ സ്വന്തം മോളെ ലൈഗ്ഗീകമായി ഉപയോഗിക്കാൻ ശ്രമിച്ചു. ഭാര്യയുടെ അമ്മയെ കയറി പിടിച്ചു. കോടതിയിൽ കൊടുത്ത സ്റ്റേറ്മെന്റ് വായിച്ചാൽ അറിയാം അത് കേസ് ഉണ്ടാകാൻ വേണ്ടി കൊടുത്ത പരാതിയാണ് എന്ന്.

രണ്ടാമത്തെ കുടുംബത്തിൽ ഒരു അടിപിടി തീർന്ന് വീണ്ടും ഒരുമിച്ചു പോകാൻ നോക്കിയപ്പോൾ ദേ വരുന്നു ഭാര്യയുടെ 'അമ്മ നാട്ടിൽ നിന്ന് അതിന്റെ പേരണയാൽ ഭാര്യ ഭർത്താവിനെ പോലീസിനെ കൊണ്ട് പിടിപ്പിച്ചു ഇപ്പോൾ അയാളുടെ വീട്ടിലേക്ക് കയറരുത് എന്ന് കോർട്ട് ഓർടറും കൊണ്ടാണ് ഭാര്യയുടെ നടപ്പ്.

ഇവിടെ രണ്ട് കേസുകൾക്കും ഒരു സമാനതയുണ്ട്. രണ്ട് കേസുകളിലും ഭാര്യയുടെ അമ്മക്ക് ഈ കുടുംബ വഴ്ക്കിൽ വ്യക്തമായ പങ്ക് ഉണ്ട്. അവർ താത്കാലിക സാമ്പത്തിക ലാഭത്തിന് വേണ്ടി മകളെ ഭർത്താവിന് മുൻപിൽ ജയിപ്പിക്കാൻ കേസ് കൊടുപ്പിക്കുമ്പോൾ തൊറ്റുപോകുന്നത് സ്വന്തം കുട്ടികളും പിന്നെ ഭർത്താവുമാണ്.

ഈ രണ്ട് കേസുകളിലെയും ഭാര്യമാരും അവരുടെ അമ്മമാരും പള്ളികളിലെ നിത്യസനർശകരും വലിയ ദൈവഭകതരും കുട്ടികളെ വേദോപദേശത്തിന് വിട്ട് പടിപ്പിക്കുന്നവരും ആണ്. എന്നാൽ പള്ളിയിൽ നിന്ന് ഇവരെ വിളിക്കുകയോ കുടുംബബന്ധങ്ങൾ മുന്നോട്ട് കൊണ്ട് പോകാൻ യാതൊരുവിധ നടപടികളും(രാജിസ്റ്റർഡ് ഫാമിലി കൗന്സിലേഴ്‌സ്) എടുക്കുന്നില്ല എന്ന് മാത്രമല്ല പള്ളി പണ്ണിക്ക് വേണ്ടി ഡയറക്റ്റ് ഡെബിറ്റ് ആയി പൈസ വാങ്ങുന്നുമുണ്ട്.

ഈ രണ്ട് കുടുംബങ്ങളിലെ കുട്ടികൾ അവരുടെ ജീവിത സാഹചര്യങ്ങൾ/വിദ്യാഭ്യാസ കാര്യങ്ങൾ എല്ലാം മറന്ന് ഭാര്യയും ഭർത്താവും തമ്മിൽ പൈസക്ക് വേണ്ടി അല്ലെങ്കിൽ (ഭാര്യ വീട്ടുകാരുടെ പ്രേരണയാൽ) സാമ്പത്തിക ലാഭത്തിന് വേണ്ടി തല്ലുകൂടുന്നു.

മൂന്നാമത്തെ കേസ് 18 വയസിൽ പ്രണയിച്ചു വിവാഹം പിന്നീട് ഭര്ത്താവ് മാത്രം മുന്നോട്ട് പഠിച്ചു അങ്ങനെ ഓസ്ട്രലിയായിൽ എത്തി സെറ്റിലായി. ഇപ്പോൾ അവർക്ക് ഹൈസൂളിൽ പഠിക്കുന്ന കുട്ടികൾ ഉണ്ട്. ഈ അടുത്തിടെയായി ഭാര്യയും ഭര്ത്താവും തമ്മിൽ വലിയ അകലത്തിൽ ആണ് കാരണം ഭാര്യ ജോലിക്ക് പോകുന്നില്ല പൈസ സംബാധിക്കുന്നില്ല. ഭർത്താവിന്റെ തലയിൽ ആണ് എല്ലാം പക്ഷെ ഭാര്യ ചെറിയ ജോലികൾ ഒക്കെ ചെയ്യുന്നുമുണ്ട്. എന്നും കുട്ടികളുടെ മുൻപിൽ വച്ച് തല്ലും ഇടിയുമാണ്... അവർ പിരിയാൻ തയാറെടുക്കുന്നു.

ഓർക്കുക കൂട്ടുകാരെ...

ലോകത്തിൽ ആരും മോശപ്പെട്ടവരായോ ക്രിമിനലുകൾ ആയോ ജനിക്കുന്നില്ല മറിച് 99% വും കുടുംബ/ജീവിത സാഹചര്യങ്ങൾ ആണ് അവരെ അങ്ങനെ ആക്കി തീർക്കുന്നത്.

ഞാൻ പലപ്പോഴും ജോലിയുടെ ഭാഗമായി സ്‌കൂൾ അധ്യാപകരോട് സംസാരിക്കാറുണ്ട്. അവരോട് കുട്ടികളുടെ കുറുമ്പുകളെ കുറിച്ചും അവരുടെ പെരുമാറ്റ വൈകൃതങ്ങളെ കുറിച്ചും ചോദിച്ചറിയാൻ ശ്രമിക്കാറുണ്ട്. അവർ പറയുന്നത് കുടുംബങ്ങളിൽ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ കുട്ടികൾ വിഷമങ്ങൾ എല്ലാം അധ്യാപരോട് ആണ് പറയുന്നത്. കൂടാതെ അവരുടെ പെരുമാറ്റത്തിൽ വളരെ അധികം വ്യത്യാസവും കാണാം എന്നാണ് പറയുന്നത്. ആ കുട്ടികൾ പിനീട് വലിയ സ്വഭാവ വൈകൃതങ്ങൾ കാണിക്കുന്ന കുട്ടികൾ ആയി മാറുകയും നന്നായി പഠിച്ചിരുന്ന കുട്ടികൾ പുറകിലേക്ക് പിൻ തള്ളപ്പെടുകയും ചെയുന്നുവെന്നാണ് പറയുന്നത്.

നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് നല്ല ബാല്യം കൊടുത്തില്ലങ്കിൽ നിങ്ങൾക്ക് അവർ നല്ല വാർദ്ധ്ക്ക്യം നൽകില്ല. ഇത് സത്യം "ഒരു വേദോപദേശത്തിനോ ധ്യാനത്തിനോ അത് തടുക്കാൻ സാധിക്കില്ല".

സമ്പത്തും ആഭിജാത്യങ്ങളും വരും പോകും, കാലങ്ങൾ കടന്നുപോകും, മക്കൾ വലുതാകും, സ്വന്തം മാതാപിതാക്കൾ മരിച്ചുപോകും അവസാനം നിങ്ങൾ മരിക്കും. അതിന് മുൻപ് നിങ്ങളുടെ കുട്ടികൾ നിങ്ങളോട് പകരം ചോദിച്ചിരിക്കും സുഹ്ർത്തുക്കളെ.

കുട്ടികൾക്കും നിങ്ങൾക്കും വേണ്ടി ജീവിക്കുക.

നാളെയുടെ നല്ല പൗരന്മാരെ സൃഷ്ടിക്കാൻ നമ്മുക്ക് എല്ലാവർക്കും ബാധ്യതയുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb