ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർധിപ്പിക്കാനുള്ള പുതിയ പദ്ധതിയുമായി ന്യൂസിലൻഡ് ആരോഗ്യമന്ത്രി

ആരോഗ്യ പ്രവർത്തകർക്കായി ന്യൂസിലൻഡ് ആരോഗ്യമന്ത്രി ആൻഡ്രൂ ലിറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചു.

ആരോഗ്യ സംരക്ഷണ തൊഴിലാളികളെ വർദ്ധിപ്പിക്കുന്നതിനുള്ള പാക്കേജിന്റെ ഭാഗമായി കൂടുതൽ ഡോക്ടർമാരെയും നഴ്സുമാരെയും റേഡിയോഗ്രാഫർമാരെയും പരിശീലിപ്പിക്കും.

വിദേശ നഴ്‌സുമാർക്കുള്ള രജിസ്‌ട്രേഷൻ പ്രക്രിയ എളുപ്പമാക്കുകയും ചെലവുകൾക്കായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം നൽകുകയും അവർക്കായി ഒരു ഇമിഗ്രേഷൻ സപ്പോർട്ട് സർവീസ് സ്ഥാപിക്കുകയും ചെയ്യും. വിദേശ നഴ്സുമാർക്ക് കുടിയേറ്റ സമയത്തു വരുന്ന ചെലവുകളുടെ തടസ്സങ്ങൾ ഇല്ലാതാക്കുവാനാണ് ഈ നീക്കം.

ദേശീയമായും അന്തർദേശീയമായും ആരോഗ്യ സംരക്ഷണ റിക്രൂട്ട്‌മെന്റ് കാമ്പെയ്‌ൻ നടത്തുകയും നിലവിലുള്ളത് മെച്ചപ്പെടുത്തുകയും ചെയ്യും.

ഇമിഗ്രേഷന്റെ ഉടനടി റെസിഡൻസി ലഭിക്കുന്ന ഗ്രീൻ ലിസ്റ്റിൽ നഴ്സുമാരെ ഉൾപ്പെടുത്താൻ ഇപ്പോഴും സർക്കാർ തയ്യാറല്ല. കുടിയേറുന്ന നഴ്‌സുമാർക്ക് റസിഡൻസി ലഭിക്കുന്നതിന് രണ്ട് വർഷം നഴ്‌സുമാരായി ന്യൂസിലൻഡിൽ ജോലി ചെയ്യണം.

യുവാക്കളെ നഴ്‌സിംഗിലേക്ക് എത്തിക്കുന്നതിനുള്ള ഒരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം നടത്തും.

ഏകദേശം 1200 നഴ്സിംഗ് തസ്തികകൾ ഉൾപ്പെടെ 1980 ഹെൽത്ത് റോളുകളിലേക്ക് റിക്രൂട്ട് ചെയ്യാൻ ന്യൂസിലൻഡ് ഹെൽത്ത് അനുമതി നൽകിയിട്ടുണ്ട്.

ന്യൂസിലന്റിലേക്കു വരുന്ന ഡോക്ടർമാർക്ക് ആറ് മാസത്തെ ബ്രിഡ്ജിംഗ് പ്രോഗ്രാം, ആറ് ആഴ്ചത്തെ ക്ലിനിക്കൽ ഇൻഡക്ഷൻ, മൂന്ന് മാസത്തെ പരിശീലന ഇന്റേൺഷിപ്പിലും ശമ്പളം ലഭിക്കും.

പ്രാക്ടീസ് ചെയ്യാത്ത നഴ്‌സുമാർക്ക് വീണ്ടും രജിസ്റ്റർ ചെയ്യാൻ $5000 വാഗ്ദാനം ചെയ്യുന്ന റിട്ടേൺ-ടു-നേഴ്‌സിംഗ് സ്കീം വിപുലീകരിക്കും.

ഒക്‌ടോബർ മുതൽ തുടങ്ങുന്ന ഈ സേവനം, ഡോക്ടർമാർ, മിഡ്‌വൈഫ്‌മാർ, അനുബന്ധ ആരോഗ്യ പ്രവർത്തകർ തുടങ്ങി എല്ലാത്തരം ആരോഗ്യ പ്രവർത്തകരുടെയും റിക്രൂട്ട്‌മെന്റിനെ പിന്തുണയ്ക്കും.

പദ്ധതിയുടെ പ്രഖ്യാപനമാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. കൂടുതൽ റിക്രൂട്ട്മെന്റ് നടപടി ക്രമങ്ങൾവരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

Related Articles

Back to top button