കൊച്ചി: മന്ത്രിയായ ശേഷം ആദ്യമായി ജന്മനാട്ടിലെത്തുന്ന ഓസ്‌ട്രേലിയന്‍ മലയാളി ജിന്‍സണ്‍ ആന്റോ ചാള്‍സിനെ സ്വീകരിക്കാന്‍ സഹപ്രവര്‍ത്തകരും സ്നേഹിതരും കുടുംബാംഗങ്ങളും ഒരുങ്ങുന്നു. ആന്റോ ആന്റണി എം.പിയുടെ സഹോദരപുത്രനായ ജിന്‍സണ്‍, ലേബര്‍ പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിച്ചു വിജയിച്ചത്.
ശനിയാഴ്ച രാത്രി പത്തിന് കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന ജിന്‍സനെ ആലുവ എം.എല്‍.എ. അന്‍വര്‍ സാദത്തും അങ്കമാലി എം.എല്‍.എ. റോജി എം. ജോണും ചേര്‍ന്ന് സ്വീകരിക്കും. പാലാ മൂന്നിലവ് പുന്നത്താനിയില്‍ കുടുംബാംഗമാണു ജിന്‍സണ്‍.
ഓസ്‌ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയില്‍ അടുത്തിടെ മന്ത്രിയായി ചുമതയേറ്റ ജിന്‍സന്‍ ആന്റോ ചാള്‍സ് ഓസ്‌ട്രേലിയയില്‍ മന്ത്രിയായ ആദ്യത്തെ ഇന്ത്യന്‍ വംശജനാണ്.
കല, സംസ്‌കാരം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സന് ലഭിച്ചിരിക്കുന്നത്. നഴ്സിങ് ജോലിക്കായി 2011ല്‍ ഓസ്ട്രേലിയയില്‍ എത്തിയ ഇദ്ദേഹം നോര്‍ത്ത് ടെറിട്ടറി സര്‍ക്കാരിന്റെ ടോപ് എന്‍ഡ് മെന്റല്‍ ഹെല്‍ത്തിലെ ഡയറക്ടറായും ചാള്‍സ് ഡാര്‍വിന്‍ യൂണിവേഴ്സിറ്റിയില്‍ ലക്ചറര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ജിന്‍സന്റെ ഓസ്‌ട്രേലിയയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങളും സ്ഥാനാരോഹണവും മലയാള മാധ്യമങ്ങളിലും വലിയ വാര്‍ത്തയായിരുന്നു.