കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന്; ഫലപ്രഖ്യാപനം മെയ് രണ്ട്
ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആറിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് ഫലം മെയ് രണ്ടിന് അറിയാം. കേരളത്തിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച് 12 പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 19 ആണ്. സൂക്ഷ്മപരിശോധന മാർച്ച് 20 ന് നടക്കും.
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22. ഏപ്രിൽ ആറിന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഫലം അറിയാൻ ഒരു മാസത്തോളം കാത്തിരിക്കണം.
മെയ് രണ്ടിനാണ് ഫല പ്രഖ്യാപനം.
മലപ്പുറം ഉപതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കും. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു.