തകർപ്പൻ വിജയത്തോടെ സംസ്ഥാനത്ത് ഇടതു തുടർഭരണം. ആഞ്ഞുവീശിയ
ഇടതു തരംഗത്തിൽ യുഡിഎഫ് തകർന്നടിഞ്ഞു.
എൽഡിഎഫ് 99 സീറ്റ് നേടിയപ്പോൾ യുഡിഎഫിന് 41 സീറ്റ്. നേമത്തെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ട ബിജെപിക്ക് സീറ്റൊന്നുമില്ല.
44 വർഷത്തിനു ശേഷമാണ് കേരളത്തിൽ ഏതെങ്കിലും മുന്നണി തുടർഭരണം നേടുന്നത്.
* മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്ത് 50,123 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു
* പാലായിൽ ജോസ് കെ. മാണി പരാജയപ്പെട്ടു
* പൂഞ്ഞാറിൽ പി.സി. ജോർജിനു തോൽവി
* നേമത്ത് കെ. മുരളീധരൻ മൂന്നാമത്
* കുണ്ടറയിൽ മന്ത്രി മേഴ്സിക്കുട്ടിയമ്മ തോറ്റു
* ചവറയിൽ ഷിബു ബേബി ജോണിനു തോൽവി
* മന്ത്രി ശൈലജയ്ക്കു റിക്കാർഡ് ഭൂരിപക്ഷം- 60,963
* വടകരയിൽ കെ.കെ. രമ വിജയിച്ചു
* കെ.എസ്. ശബരീനാഥൻ, വി.ടി. ബൽറാം, വി.എസ്. ശിവകുമാർ, കെ.എം. ഷാജി എന്നിവർക്കു പരാജയം
* നേമത്ത് കുമ്മനം രാജശേഖരനു തോൽവി
* മത്സരിച്ച രണ്ടു സീറ്റിലും ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ തോറ്റു
* പാലക്കാട്ട് ഇ. ശ്രീധരന് പരാജയം
* എം.വി. ശ്രേയാംസ്കുമാർ തോറ്റു
കക്ഷിനില
എൽഡിഎഫ് | 99 | യുഡിഎഫ് | 41 |
സിപിഎം | 67 | കോൺഗ്രസ് | 22 |
സിപിഐ | 17 | മുസ്‌ലിംലീഗ് | 14 |
കേരള കോണ്‍.-എം | 5 | കേരള കോൺഗ്രസ് | 2 |
ജെഡിഎസ് | 2 | കേരള കോണ്‍.-ജേക്കബ് | 1 |
എൻസിപി | 2 | എൻസികെ | 1 |
എൽജെഡി | 1 | ആർഎംപി | 1 |
ഐഎൻഎൽ | 1 | ||
കോൺഗ്രസ്-എസ് | 1 | ||
ആർഎസ്പി-എൽ | 1 | ||
കേരള കോൺ.ബി | 1 | ||
ജനാധിപത്യ കേരള കോൺഗ്രസ് | 1 |