നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ക​​​ച്ച പോ​​​ളിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് ഭീ​​ഷ​​ണി​​ക്കി​​ട​​യി​​ലും സം​​​സ്ഥാ​​​ന ഭ​​​ര​​​ണം നി​​​ശ്ച​​​യി​​​ക്കാ​​​നു​​​ള്ള നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മി​​​ക​​​ച്ച പോ​​​ളിം​​​ഗ്. പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്ക​​​നു​​​സ​​​രി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് 74.02 ശ​​​ത​​​മാ​​​നം പേ​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​. 80 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​രു​​​ടെ സ്പെ​​​ഷ​​​ൽ ത​​​പാ​​​ൽ വോ​​​ട്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഡ്യൂ​​​ട്ടി​​​യു​​​ള്ള ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ത​​​പാ​​​ൽ വോ​​​ട്ടും അ​​​ട​​​ക്കം ക​​​ണ​​​ക്കാ​​​ക്കു​​​ന്പോ​​​ൾ ര​​​ണ്ടു മു​​​ത​​​ൽ നാലു വ​​​രെ ശ​​​ത​​​മാ​​​നം ഉ​​​യ​​​രാ​​​മെ​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പ​​​റ​​​യു​​​ന്ന​​​ത്.

അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഒ​​​പ്പ​​​മെ​​​ങ്കി​​​ലും വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​ന​​​മെ​​​ത്താം. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 77.35 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. മ​​​ല​​​പ്പു​​​റം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 74.53 ശ​​​ത​​​മാ​​​നം പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ, 78.01 ശ​​​ത​​​മാ​​​നം. കു​​​റ​​​വ് പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലും- 67.1 ശ​​​ത​​​മാ​​​നം. മേ​​​യ് ര​​​ണ്ടി​​​നാ​​​ണ് വോ​​​ട്ടെ​​​ണ്ണ​​​ൽ.

വോ​​ട്ടെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ഒ​​​റ്റ​​​പ്പെ​​​ട്ട അ​​​ക്ര​​​മസം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്താ​​​കെ 150 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളും 747 വി​​​വി പാ​​​റ്റ് മെ​​​ഷാ​​​നു​​​ക​​​ളും ത​​​ക​​​രാ​​​റി​​​ലാ​​​യി. ഇ​​​തേ​​ത്തു​​​ട​​​ർ​​​ന്ന് വോ​​​ട്ടിം​​​ഗ് കു​​​റ​​​ച്ചു സ​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ട്ടു. 20,478 ബൂ​​​ത്തു​​​ക​​​ളി​​​ൽ വെ​​​ബ്കാ​​​സ്റ്റിം​​​ഗ് ന​​​ട​​​ത്തി.

രാ​​​വി​​​ലെ ഏ​​​ഴി​​​ന് പോ​​​ളിം​​​ഗ് ആ​​​രം​​​ഭി​​​ച്ച​​​തു മു​​​ത​​​ൽ പോ​​​ളിം​​​ഗ് ബൂ​​​ത്തു​​​ക​​​ൾ​​​ക്കു മു​​​ൻ​​​പി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ നീ​​​ണ്ട നി​​​രയായിരുന്നു. ആ​​​ദ്യ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 15 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം പേ​​​ർ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. രാ​​​വി​​​ലെ ന​​​ഗ​​​ര- ഗ്രാ​​​മ വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ ഉ​​​യ​​​ർ​​​ന്ന പോ​​​ളിം​​​ഗ് ശ​​​ത​​​മാ​​​ന​​​മാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


രാവിലെ പ​​​ത്തുവരെ 20.20 ശ​​​ത​​​മാ​​​നം പേ​​​ർ വോ​​​ട്ട് ചെ​​​യ്തു. രാ​​​വി​​​ലെ പു​​​രു​​​ഷ​​​ന്മാരാ​​​ണു കൂ​​​ടു​​​ത​​​ലാ​​​യി വോ​​​ട്ട് ചെ​​​യ്യാ​​​നെ​​ത്തി​​​യ​​​ത്. പ​​​ത്തു ​വ​​​രെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രി​​​ൽ 22.48 ശ​​​ത​​​മാ​​​നം പേ​​​ർ പു​​​രു​​​ഷ​​​ന്മാരും 18.06 ശ​​​ത​​​മാ​​​നം സ്ത്രീ​​​ക​​​ളു​​​മാ​​​യി​​​രു​​​ന്നു. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യി​​​ലും രാ​​​വി​​​ലെ മു​​​ത​​​ൽ ക​​​ന​​​ത്ത പോ​​​ളിം​​​ഗ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​.

പ​​തി​​നൊ​​ന്ന​​ര​​യോ​​ടെ മൂ​​​ന്നി​​​ലൊ​​​ന്നു ശ​​​ത​​​മാ​​​നം വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞു ര​​​ണ്ടോ​​​ടെ വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം 50 ശ​​​ത​​​മാ​​​നം പിന്നിട്ടു. എ​​​ന്നാ​​​ൽ, പി​​​ന്നീ​​​ടു​​​ള്ള ഒ​​​ന്ന​​​ര മ​​​ണി​​​ക്കൂ​​​റോ​​​ളം മ​​​ന്ദ​​​ഗ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു പോ​​​ളിം​​​ഗ്. കടുത്ത വെ​​​യി​​​ലാ​​​ണ് ഈ ​​​സ​​​മ​​​യം വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം കു​​​റ​​​യാ​​​ൻ കാ​​​ര​​​ണ​​​മാ​​​യി ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം വീ​​​ണ്ടും ഉ​​​യ​​​ർ​​​ന്നു. 4.15നോ​​​ടെ വോ​​​ട്ടിം​​​ഗ് ശ​​​ത​​​മാ​​​നം 65 ആ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 76.04 ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്നു പോളിംഗ്.

ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള വോ​​ട്ടിം​​ഗ് ശ​​​ത​​​മാ​​​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം70.01
കൊ​​​ല്ലം73.00
പ​​​ത്ത​​​നം​​​തി​​​ട്ട67.1
ആ​​​ല​​​പ്പു​​​ഴ74.7
കോ​​​ട്ട​​​യം72.1
ഇ​​​ടു​​​ക്കി70.4
എ​​​റ​​​ണാ​​​കു​​​ളം74.2
തൃ​​​ശൂ​​​ർ73.7
പാ​​​ല​​​ക്കാ​​​ട്76.2
മ​​​ല​​​പ്പു​​​റം74.0
കോ​​​ഴി​​​ക്കോ​​​ട്78.01
വ​​​യ​​​നാ​​​ട്77.7
ക​​​ണ്ണൂ​​​ർ77.8
കാ​​​സ​​​ർ​​​ഗോ​​​ഡ്74.8

Exit mobile version