IHNA നഴ്‌സസ് അവാർഡ്: ബ്രോഷർ പ്രകാശനം മന്ത്രി നിർവഹിച്ചു

തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ IHNA ലോകമെമ്പാടുമുള്ള മലയാളി നഴ്‌സുമാർക്കായി ഏർപ്പെടുത്തിയ 25 ലക്ഷം രൂപയുടെ IHNA നഴ്‌സസ് അവാർഡ് മാതൃകാപരവും അഭിമാനകാരവുമാണെന്നു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

2023 മെയ് ആറിന് കൊച്ചിയിൽ നടത്തുന്ന അവാർഡ് ചടങ്ങിനോടനുബന്ധിച്ചുള്ള ബ്രോഷർ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു.

ട്രൈൻഡ് നഴ്സസ് അസോസിഷൻ (TNAI) കേരള സംസ്ഥാന പ്രസിഡന്റ് ഡോ. സോനാ പി.സ്. മന്ത്രിയിൽ നിന്നും ബ്രോഷർ ഏറ്റുവാങ്ങി.

നഴ്‌സിംഗ് രംഗത്ത് മികച്ച നിലയിൽ സേവനം നടത്തുന്നവർക്കായി IHNA ഏർപ്പെടുത്തിയ ഗ്ലോബൽ നഴ്സിംഗ് ലീഡർഷിപ്പ് അവാർഡുകൾ ഓസ്‌ട്രേലിയ, ഇന്ത്യ, ദുബായ്, യൂകെ, അമേരിക്ക എന്നിവിടങ്ങളിൽ വച്ചാണ് നൽകുന്നത്.

ആദ്യ അവാർഡ് ദാന ചടങ്ങു 2022 ഒക്റ്റോബറിൽ ഓസ്‌ട്രേലിയയിലെ മെൽബണിൽ വച്ച് അഞ്ച് മലയാളി നഴ്‌സുമാർക്ക്‌ നൽകി. രണ്ടാമത്തെ അവാർഡ് ചടങ്ങ് മെയ് ആറിന് കൊച്ചിയിൽ വച്ച് നടത്തുകയാണ്.

7 ലക്ഷം രൂപയുടെ വിവിധ അവാർഡുകളാണ് ഇന്ത്യയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്കായി നൽകുന്നതെന്ന് IHNA സിഇഒ ബിജോ കുന്നുംപുറത്തു അറിയിച്ചു.

IHNA കൊച്ചി ക്യാമ്പസ് ഡയറക്ടർ ഓഫ് സ്റ്റഡീസ് ഡോ. ഫിലോമിന ജേക്കബ് , പ്രിൻസിപ്പൽ ജെറിൽ ചെറിയാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button