ഒരു ലക്ഷം പേർക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കി IHNA കൊച്ചിയിൽ
കൊച്ചി: വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലിനും പോകുന്നവർക്കായി അടുത്ത ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം പേർക്ക് ഓൺലൈൻ പഠനത്തിലൂടെ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ ലഭിക്കുന്ന സാങ്കേതിക സൗകര്യം IHNA കൊച്ചിൻ ക്യാമ്പസിൽ ഉണ്ടാക്കുമെന്ന് Institute of Health and Nursing Australia (IHNA) CEO ബിജോ കുന്നുംപുറത്ത് പറഞ്ഞു.
അന്താരാഷ്ട്ര അംഗീകാരമുള്ള ഈ കോഴ്സുകൾ വിദേശ രാജ്യങ്ങളിൽ പഠിക്കാനും തൊഴിലിനും പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുമെന്നു ഓസ്ട്രേലിയൻ സർക്കാരിൻറെ അധിനതയിലുള്ള സൗത്ത് ഏഷ്യ വിക്റ്റോറിയ ട്രേഡ് കമ്മീഷണർ മിഷേൽ വേഡ് (Michelle Wade) അഭിപ്രായപ്പെട്ടു.
IHNA യുടെ ഓൺലൈൻ കോഴ്സുകളിൽ പാസായ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ graduation ceremony യിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അവർ.
പുതിയ നാല് ഡിപ്ലോമ കോഴ്സുകളുടെ ഉത്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു. ഓൺലൈനിലൂടെ IHNA CEO ബിജോ കുന്നുംപുറത്തു അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യയിൽ ആദ്യമായിട്ടാണ് ഓസ്ട്രേലിയക്ക് പുറത്തുള്ള ഒരു നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വിക്ടോറിയൻ ഗവർമെന്റിന്റെ ട്രേഡ് കമ്മീഷണറും സംഘവും സന്ദർശിക്കുന്നത്.
ഓസ്ട്രേലിയയിലേക്ക് ആയിരകണക്കിന് മികച്ച നഴ്സുമാരെ സംഭാവന നൽകിയതിൽ IHNA, IHM കോളേജുകൾ നൽകിയ സേവനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഓസ്ട്രേലിയൻ സർക്കാർ നിയന്ത്രണത്തിലുള്ള Victoria’s trade facilitation agency കേരളത്തിലെ ക്യാമ്പസു സന്ദർശിക്കാൻ തയ്യാറായത്.
കൊച്ചി കടവന്ത്രയിലെ IHNA ക്യാമ്പസിൽ നടന്ന ചടങ്ങിൽ Dr Philomina Jacob – Director of Studies, Rajneesh Sreedhar – Director of Business Development South Asia, Ms. Saritha Odunghat – Head Sales IHNA Kochi Campus, Jeril Cherian – Principal MWT Academy, Tintu Varghese – Academic Coordinator എന്നിവർ സംസാരിച്ചു.