തിരുവനന്തപുരം: കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്കു പ്രാഥമിക ആരോഗ്യ പരിപാലന പരിശീലനം നൽകുന്നതിന് ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു നടപ്പിലാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
കേരളത്തിലെ ഹയർ സെക്കന്ററി വിദ്യാലയങ്ങളിലെ കുട്ടികളെ സമ്പൂർണ “First Aid & CPR” പരിചരണ വിദഗ്ദ്ധരാക്കി മാറ്റുവാൻ ലക്ഷ്യമിട്ട് “IHNA ഓസ്‌ട്രേലിയ ആരോഗ്യ പദ്ധതി” തിരുവല്ലം VHSS ഫോർ ഗേൾസ് സ്കൂളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
IHNA ഓസ്‌ട്രേലിയ ആദ്യഘട്ടമായി കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട 100 എയ്ഡഡ് അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികൾക്ക് പരിശീലനം നൽകുവാൻ തീരുമാനിച്ചത് അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
ഓസ്ട്രേലിയയിലെ നഴ്‌സിംഗ് ആരോഗ്യ മേഖലയിൽ കഴിഞ്ഞ 20 വർഷമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നഴ്സിംഗ് ഓസ്ട്രേലിയ( IHNA) ആണ് ഈ പരിശീലന പദ്ധതി കേരളത്തിലെ സ്കൂളുകളിൽ നടപ്പിലാക്കുവാൻ മുന്നോട്ടു വന്നത്.
ആലപ്പുഴ സ്വദേശി ബിജോ കുന്നുംപുറത്തിന്റെ ഉടമസ്ഥാതയിലുള്ളതാണ് ഈ സ്ഥാപനം.
ലോകത്തെ എല്ലാ വികസിത രാജ്യങ്ങളിലും ഹൈസ്കൂൾ മുതൽ വിദ്യാർത്ഥികൾക്ക് First Aid Course and CPR Training ലഭിക്കുന്നുണ്ട്.
വിദ്യാഭ്യാസരംഗത്ത് പുരോഗമനപരമായ ഒട്ടേറെ മാറ്റങ്ങൾ കൊണ്ടുവരുന്ന കേരളം ഈ പദ്ധതിയിലൂടെ ഇന്ത്യക്കു മാതൃകയാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച IHNA കേരള CEO ദിനി ഡൊമിനി പറഞ്ഞു.
IHNA മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി, സ്കൂൾ മാനേജർ സുരേഷ്, പ്രിൻസിപ്പൽ ജാനു എം.എസ്, കൗൺസിലർ ഡി. ശിവൻകുട്ടി, BNV ട്രസ്റ്റ് ചെയർപേഴ്‌സൺ എം. ഈശ്വരി അമ്മ, Cordova Public സ്കൂൾ പ്രിൻസിപ്പൽ സലിൻ രാജ്, പാപ്പനംകോട് അജയകുമാർ എന്നിവർ സംസാരിച്ചു.
ഉച്ചയ്ക്ക് രണ്ടു മണിക്ക് അമ്പലത്തറ Cordova Public സ്കൂളിൽ മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി പരിശീലന പദ്ധതി ഉദ്ഘാടനം ചെയ്‌തു.
ചടങ്ങിൽ സ്‌കൂൾ മാനേജർ അൻവർ, പ്രിൻസിപ്പൽ സലിൻ രാജ് എന്നിവർ സംസാരിച്ചു.
MWT ഗ്ലോബൽ അക്കാദമി പ്രിൻസിപ്പൽ ജെറിൽ ചെറിയാൻ ട്രെയിനിംഗ് ക്ലാസുകൾക്ക് നേതൃത്വം നൽകി.