ഇന്ത്യയിലെ ഡോക്ടര്‍മാര്‍ക്ക് ഇനി മുതല്‍ ഈ നാല് രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം

ന്യൂഡല്‍ഹി: ഇന്ത്യയിലെ മെഡിക്കല്‍ കോളജുകളില്‍ നിന്ന് ബിരുദം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ നാല് രാജ്യങ്ങളില്‍ പ്രാക്ടീസ് ചെയ്യാം.

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് (എന്‍എംസി) 10 വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ (ഡബ്ല്യുഎഫ്എംഇ) അംഗീകാരം ലഭിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയുള്‍പ്പെടെ ഡബ്ല്യുഎഫ്എംഇ അംഗീകാരം ആവശ്യമുള്ള രാജ്യങ്ങളില്‍ ബിരുദാനന്തര പരിശീലനം നേടുന്നതിനും മെഡിസിന്‍ പരിശീലിക്കുന്നതിനുമുള്ള അവസരമാകുമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്.

ഇന്ത്യയില്‍ നിലവിലുള്ള 706 മെഡിക്കല്‍ കോളജുകള്‍ക്കും ഡബ്ല്യുഎഫ്എംഇ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പത്ത് വര്‍ഷത്തേക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇത് രാജ്യത്തെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടാനും സാധ്യതയേറുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button