വിമാനത്താവളങ്ങളിലൂടെയുള്ള കടന്നു പോകൽ: ജനപ്രീതി നേടി ഡിജി യാത്ര ആപ്പ്

ന്യൂഡല്‍ഹി: ജനപ്രീതി നേടി ഡിജി യാത്ര ആപ്പ്. ബോര്‍ഡിങ് പാസോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാതെ വിമാനത്താവളങ്ങളിലൂടെ കടന്നു പോകാന്‍ യാത്രക്കാരെ അനുവദിക്കുന്ന ഫെയ്സ് സ്‌കാന്‍ ബയോമെട്രിക് സാങ്കേതിക വിദ്യയായ ഡിജി യാത്ര ഇതുവരെ ഉപയോഗിച്ചത് 1.4 കോടി യാത്രക്കാര്‍.

പുതിയ സാങ്കേതിക വിദ്യ അവതരിപ്പിച്ച് 14 മാസത്തിനുള്ളിലാണ് ഈ നേട്ടം. വ്യോമയാന മന്ത്രാലയത്തിന്റ കണക്കുകള്‍ പ്രകാരം ഡല്‍ഹി, ബംഗളൂരു വിമാനത്താവളങ്ങളാണ് ഡിജി യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

രാജ്യത്തുടനീളം 13 വിമാനത്താവളങ്ങളിലാണ് ഡിജി യാത്ര സേവനം ലഭ്യമാകുന്നത്. ഫെബ്രുവരി പത്ത് വരെ 46 ലക്ഷം ഉപയോക്താക്കളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.

ജനുവരി ഒന്നിന് 38 ലക്ഷം പേരായിരുന്നു. ഒരു മാസം കൊണ്ട് 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

ടെര്‍മിനിലേക്ക് സുഗമമായി പ്രവേശനത്തിന് പുറമേ ചെക്ക് പോസ്റ്റുകളിലേക്കുള്ള പ്രവേശനവും അനുവദിക്കുന്നു. ജനുവരി 31 ന് 1.36 കോടി ഉപയോക്താളാണ് ഡിജി ആപ്പിന് ഉണ്ടായിരുന്നതെങ്കില്‍ ഫെബ്രുവരി പകുതിയോടെ ഇത് 1.44 കോടി ആയി ഉയര്‍ന്നു.

വളരെ കുറഞ്ഞ സമയം കൊണ്ട് ചെക്ക് ഇന്‍, ചെക്ക് ഔട്ട് ചെയ്യാന്‍ സാധിക്കും എന്നതാണ് ഡിജി ആപ്പിന്റെ പ്രത്യേകത. പ്രത്യേകം ഗേറ്റുകള്‍ വഴിയാണ് ഇവരെ പ്രവേശിപ്പിക്കുന്നത്.

ഡിജി യാത്രക്കാരന്‍ കേവലം മൂന്ന് സെക്കന്‍ഡ് സമയം മാത്രമാണ് ഗേറ്റില്‍ ചെലവഴിക്കേണ്ടതായി വരുന്നുള്ളൂ. ഈ സമയം കൊണ്ട് തന്നെ ബോര്‍ഡിങ് പാസിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യാനും മുഖം തിരിച്ചറിയുന്നതിനായി ക്യാമറയിലേക്ക് നോക്കുകയും ഇ ഗേറ്റ് തുറക്കപ്പെടുകയും ചെയ്യുന്നു.

Related Articles

Back to top button