ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ IHNA കൊച്ചിൻ ക്യാമ്പസ് സന്ദർശിക്കുന്നു

കൊച്ചി: ഓസ്‌ട്രേലിയയിലെ പ്രമുഖ നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനമായ Institute of Health and Nursing Australia (IHNA) യുടെ കൊച്ചിൻ ക്യാമ്പസ് ഓസ്‌ട്രേലിയൻ ട്രേഡ് കമ്മീഷണർ Michelle Wade യും സംഘവും സന്ദർശിക്കുന്നു.

ഇതോടനുബന്ധിച്ചു IHNA യുടെ അന്താരാഷ്ട്ര അംഗീകാരമുള്ള ഓൺലൈൻ കോഴ്‌സുകളിൽ പാസായ ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുടെ
graduation ceremony യിൽ മുഖ്യപ്രഭാഷണം നടത്തും.

ചടങ്ങിൽ ഹൈബി ഈഡൻ MP കൊച്ചി ക്യാമ്പസിൽ ആരംഭിക്കുന്ന പുതിയ ഡിപ്ലോമ കോഴ്‌സുകളുടെ ഉത്‌ഘാടനം നിർവ്വഹിക്കും.

IHNA CEO ബിജോ കുന്നുംപുറത്തു അദ്ധ്യക്ഷത വഹിക്കും.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഓസ്‌ട്രേലിയക്ക് പുറത്തുള്ള ഒരു നഴ്‌സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിൽ വിക്ടോറിയൻ ഗവർമെന്റിന്റെ ട്രേഡ് കമ്മീഷണറും സംഘവും സന്ദർശിക്കുന്നത്.

ഓസ്‌ട്രേലിയയിലേക്ക് ആയിരകണക്കിന് മികച്ച നഴ്‌സുമാരെ സംഭാവന നൽകിയതിൽ IHNA, IHM കോളേജുകൾ നൽകിയ സേവനങ്ങളെ വിലയിരുത്തിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ സർക്കാർ നിയന്ത്രണത്തിലുള്ള Victoria’s trade facilitation agency കേരളത്തിലെ ക്യാമ്പസു സന്ദർശിക്കാൻ തയ്യാറായത്.

ഓഗസ്റ്റ് 19 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി കടവന്ത്രയിലെ IHNA ക്യാമ്പസിൽ (37/1989 A, Bhattathiripad Road, Kadavanthra, Kaloor, Kochi) ചടങ്ങുകൾ ആരംഭിക്കും.

Related Articles

Back to top button