സംസ്ഥാനത്ത് വ്യാപക സംഘർഷം; തലസ്ഥാനത്ത് തെരുവുയുദ്ധം

January 02, 2019

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല യു​വ​തീപ്ര​വേ​ശ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി​യു​ടെ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ച് അ​ക്ര​മാ​സ​ക്തം. സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ലെ ബി​ജെ​പി​യു​ടെ സ​മ​ര​പ്പ​ന്ത​ലി​ന​ടു​ത്ത് വ​ലി​യ തോ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​ണ് അരങ്ങേറിയത്.

ബി​ജെ​പി–​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലും സം​ഘ​ർ​ഷ​മു​ണ്ടാ​യി. വ​നി​താ മ​തി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ്ലെക്സ് ബോ​ർ​ഡു​ക​ൾ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ന​ശി​പ്പി​ച്ച​താ​ണ് സം​ഘ​ർ​ഷ​ത്തി​നു കാ​ര​ണ​മാ​യ​ത്. ഫ്ല​ക്സ് ബോ​ർ​ഡ് ന​ശി​പ്പി​ച്ച​തി​നെ​തി​രെ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ‌രം​ഗ​ത്തു​വ​ന്ന​തോ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ലെ റോ​ഡ് യു​ദ്ധ​ക്ക​ള​മാ​യി.

ഇ​രു​കൂ​ട്ട​രും പ​ര​സ്പ​രം വെ​ല്ലു​വി​ളി​ക്കു​ക​യും ക​ല്ലേ​റു ന​ട​ത്തു​ക​യും ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു നേ​രെ​യും ക​ല്ലേ​റു​ണ്ടാ​യി. ഇ​രു​കൂ​ട്ട​രും പി​രി​ഞ്ഞു​പോ​കാ​തെ നി​ല​യു​റ​പ്പി​ച്ച​തോ​ടെ പോ​ലീ​സ് ക​ണ്ണീ​ർ വാ​ത​ക​വും ജ​ല​പീ​ര​ങ്കി​യും പ്ര‍​യോ​ഗി​ച്ചു. ഈ ​സ​മ​യം ചി​ത​റി​യോ​ടി​യ സ​മ​ര​ക്കാ​ർ വീ​ണ്ടും സം​ഘ​ടി​ച്ചെ​ത്തി ക​ല്ലേ​റു​ ന​ട​ത്തി. ഇ​വ​രെ പി​രി​ച്ചു​വി​ടാ​ൻ‌ പോ​ലീ​സ് ര​ണ്ടു ത​വ​ണ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ൽ നി​രാ​ഹാ​രം അ​നു​ഷ്ഠി​ക്കു​ന്ന ‌ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശി​വ​രാ​ജ​ന് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു.

നേ​ര​ത്തെ പോ​ലീ​സ് വ​ല​യം ഭേ​ദി​ച്ച് ബി​ജെ​പി വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ഉ​ള്ളി​ല്‍ ക​ട​ന്നി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസ് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​ത്തു വ​രെ​യെ​ത്തി​യ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീസു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ അ​ടു​ത്ത് വ​രെ ഇ​വ​ർ എ​ത്തി​യി​രു​ന്നു.

പാ​ല​ക്കാട്ടും വ​ലി​യ രീ​തി​യി​ലു​ള്ള പ്ര​തി​ഷേ​ധ​വും അ​ക്ര​മ​വും അ​ര​ങ്ങേ​റി​. ന​ഗ​ര​ത്തി​ൽ സു​ൽ​ത്താ​ൻ​പേ​ട്ട​യ്ക്കു സ​മീ​പം മ​ന്ത്രി എ.​കെ. ബാ​ല​ൻ വി​ശ്ര​മി​ക്കു​ന്ന കെ​എ​സ്ഇ​ബി ഐ​ബി​ക്കു മു​ന്നി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. പ്ര​തി​ഷേ​ധ​ക്കാ​ർ പോ​ലീ​സി​നു നേ​രെ ക​ല്ലെറിഞ്ഞു. സോ​ഡാ​കു​പ്പി​ക​ളും ക​ല്ലും ക​മ്പും പോ​ലീ​സി​നു നേ​രെ എ​റി​ഞ്ഞു.

അ​പ്ര​തീ​ക്ഷി​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ൽ പോ​ലീ​സി​നു ചി​ത​റി ഓ​ടേ​ണ്ടി​വ​ന്നു. പി​ന്നീ​ട് കൂ​ടു​ത​ൽ പോ​ലീ​സു​കാ​രെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രെ നേ​രി​ട്ട​ത്. ക​ല്ലേ​റി​ൽ ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ സാ​ബു​വി​ന് പ​രി​ക്കേ​റ്റു. സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ ക​ട​ക​ളും വ്യാ​പാ​ര​ സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു.

ബി​ജെ​പി-​യു​വ​മോ​ര്‍​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ല​യി​ട​ങ്ങ​ളി​ലും ക​ട​ക​ള്‍ അ​ട​പ്പി​ക്കു​ക​യും വാ​ഹ​ന​ങ്ങ​ള്‍ ത​ട​യു​ക​യും ചെ​യ്യു​ക​യാ​ണ്. എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ വെ​ള​ളാ​വൂ​രി​ലും മൂ​വാ​റ്റു​പു​ഴ​യി​ൽ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ഓ​ഫീ​സി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കെ​ട്ടി. കൊ​ച്ചി ക​ച്ചേ​രി​പ്പ​ടി​യി​ല്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb