ലോക സമാധാനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പയും ‌ഈജിപ്ത് ഗ്രാന്‍റ് ഇമാമും മുത്തമിട്ടു

February 05, 2019

അബുദാബി: ഫ്രാൻസിസ് മാർപ്പാപ്പയും ഈജിപ്തിലെ ഗ്രാന്‍റ് ഇമാം അൽ- അസർ ഷെയ്ക്ക് അഹമ്മദ് അൽ-തയ്യേബും അബുദാബിയിൽ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ലോകസമാധാനത്തെ സംബന്ധിക്കുന്ന പ്രസ്താവനയിൽ ഇരു മത നേതാക്കളും ഒപ്പു വെച്ചു.

യുദ്ധത്തിൽ ഇരകളായവർ, വേട്ടയാടപ്പെട്ടവർ‌, അനീതിക്കിരയായവർ, ലോകത്തിന്‍റെ ഏതു ഭാഗത്തും പീഡനങ്ങളനുഭവിക്കുന്നവ‌ർ എന്നിവരുടെ പേരിലാണ് ഇരുവരും പ്രസ്താവനയിൽ ഒപ്പു‌വെച്ചത്.

യുദ്ധത്തിനു കാരണമാകുകയോ ശത്രുതാമനോഭാവം സൃഷ്ടിക്കുകയോ ഹിംസയെ പ്രോൽസാഹിപ്പിച്ച് രക്തച്ചൊരിച്ചിലുണ്ടാക്കുകയോ ചെയ്യുന്നതാകരുത് മതമെന്നു പ്രസ്താവനയിൽ പറയുന്നു.

പടിഞ്ഞാൻ ഏഷ്യയിലുള്ള മുസ്ലീങ്ങളോട് അവിടങ്ങളിലെ ക്രിസ്ത്യാനികളെ ചേർത്തു നിർത്താൻ ഇമാം നിർദേശിച്ചു. എല്ലാത്തരം ഉത്തവാദിത്തങ്ങളുമുള്ള ഈ രാജ്യത്തെ പൗരന്മാരാണ് അവരെന്നു അവരോട് പറയുക. അദ്ദേഹം വ്യക്തമാക്കി.

മ‌ുസ്ലിം ഭൂരിപക്ഷമുള്ള രാജ്യത്ത്, മുസ്ലീങ്ങളല്ലാത്തവർക്ക് ആരാധനയ്ക്കും മറ്റുമുള്ള വിലക്ക് ഇല്ലാതാക്കണമെന്നു ഫ്രാൻസിസ് മാർപ്പാപ്പയും പറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb