റ​ഫാ​ൽ: സി​എ​ജി റി​പ്പോ​ർ​ട്ട് ഉ​ട​ൻ പാ​ർ​ല​മെ​ന്‍റി​ൽ; ആശങ്കയോടെ കേന്ദ്രം, ആ​യു​ധ​മാ​ക്കാ​ൻ പ്ര​തി​പ​ക്ഷം

February 10, 2019

ന്യൂ​ഡ​ൽ​ഹി: റ​ഫാ​ൽ ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച സി​എ​ജി റി​പ്പോ​ർ​ട്ട് ഉ​ട​ൻ പാ​ർ​ല​മെ​ന്‍റി​ൽ വ​യ്ക്കു​മെ​ന്നു സൂ​ച​ന. റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച രാ​ഷ്ട്ര​പ​തി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും ബു​ധ​നാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ വ​യ്ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​തേ​സ​മ​യം, റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്‍റി​ൽ വ​ച്ചേ​ക്കു​മെ​ന്നും, ഇ​തു സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​രും സി​എ​ജി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​ണെ​ന്നും മ​റ്റു റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

റ​ഫാ​ൽ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യി പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ച്ചി​ട്ടു​ള്ള ആ​രോ​പ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ടി​ന് വ​ൻ പ്രാ​ധാ​ന്യ​മാ​ണ് ക​ൽ​പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ട​പാ​ടി​ൽ ഫ്ര​ഞ്ചു സ​ർ​ക്കാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​ന​ധി​കൃ​ത സ​മാ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ഇ​തി​നെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം എ​തി​ർ​ത്തി​രു​ന്ന​താ​യും റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ മോ​ദി കൂ​ടു​ത​ൽ കു​രു​ക്കി​ലാ​യി​രു​ന്നു.

പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്കാ​യു​ള്ള ഇ​ന്ത്യ​ൻ സം​ഘ​വും ച​ർ​ച്ച ന​ട​ത്തു​ന്പോ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ന​ട​ത്തു​ന്ന ഇ​ട​പെ​ട​ൽ രാ​ജ്യ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്ന് അ​ന്ന​ത്തെ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ജി. ​മോ​ഹ​ൻ കു​മാ​ർ കു​റി​പ്പെ​ഴു​തി. സ്ഥി​തി​ഗ​തി​ക​ൾ വ്യ​ക്ത​മാ​ക്കി 2015 ന​വം​ബ​ർ 24ന് ​അ​ന്ന​ത്തെ പ്ര​തി​രോ​ധ മ​ന്ത്രി മ​നോ​ഹ​ർ പ​രീ​ക്ക​ർ​ക്ക് മോ​ഹ​ൻ കു​മാ​ർ ന​ൽ​കി​യ ക​ത്താ​ണ് പു​റ​ത്തു​വ​ന്ന​ത്.

ഉ​ട​പാ​ടി​ൽ സ​ർ​ക്കാ​ർ രേ​ഖ​ക​ൾ മ​റ​ച്ചു​വ​ച്ചു​വെ​ന്നും അ​വ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നെ​ങ്കി​ൽ റ​ഫാ​ൽ കേ​സി​ലെ വി​ധി മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു​വെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞി​രു​ന്നു. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​വും ഫ്ര​ഞ്ച് സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ചാ​ണു സു​പ്രീം​കോ​ട​തി​യി​ൽ ന​ട​ന്ന കേ​സി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കി​യി​രു​ന്ന​ത്. വ്യോ​മ​സേ​നാ ഡെ​പ്യൂ​ട്ടി ചീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഏ​ഴം​ഗ സം​ഘ​മാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

റ​ഫാ​ൽ യു​ദ്ധ​വി​മാ​ന ക​രാ​റി​നാ​യി പ്ര​ധാ​ന​മ​ന്ത്രി വ​ഴി​വി​ട്ട് ഇ​ട​പെ​ട്ടെ​ന്നു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച ഹ​ർ​ജി​ക്കാ​രും കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആ​രോ​പി​ക്കു​ന്ന​ത് ത​ള്ളി​ക്ക​ള​യു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ തെ​ളി​വു​ക​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb