മോഹൻലാലിനോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി; ഉറപ്പായും ചെയ്യാമെന്ന് മോഹൻലാൽ

March 13, 2019

ന്യൂഡൽഹി: മലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാലിനോട് സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.ലാലിന്‍റെ പ്രകടനങ്ങൾ വർഷങ്ങളായി ലക്ഷക്കണക്കിന് ആരാധകരെയാണ് രസിപ്പിക്കുന്നത്. നിരവധി അവാർഡുകൾ താങ്കൾ നേടി കഴിഞ്ഞു. വോട്ട് ചെയ്യേണ്ടതിന്‍റെ പ്രധാന്യം ജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ട സഹായം നൽകണമെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി മോഹൻലാലിനോട് ആവശ്യപ്പെട്ടു.

ട്വീറ്റിന് പിന്നാലെ മോഹൻലാലും പ്രതികരിച്ചു.തീർ‌ച്ചയായും സർ ഊർജസ്വലമായ ജനാധിപത്യം പുലരുന്നതിന് ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം നിർവ്വഹിക്കേണ്ടതിന്‍റെ അവരോട് പറയുന്നതിനെ ഒരു സൗഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം മറുപടിയായി കുറിച്ചു.

മലയാളത്തിൽ നിന്ന് മോഹൻലാലിന്‍റെ മാത്രം സഹായം മോദി തേടിയിരിക്കുന്നത്. അമിതാഭ് ബച്ചൻ, നാഗാർജുന, മഹേന്ദ്ര സിംഗ് ധോണി തുടങ്ങി ജനങ്ങളിൽ സ്വാധീനശേഷിയുള്ള നിരവധി ആളുകളോടാണ് മോദി സഹായം തേടിയിരിക്കുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb