മോ​ദി​യു​ടെ കോ​പ്റ്റ​റി​ൽ​ നി​ന്നും പുറത്തെടുത്ത 'പെ​ട്ടി'; അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്

April 14, 2019

ബം​ഗ​ളു​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​റി​ൽ​നി​ന്നു പെ​ട്ടി പുറത്തെടുത്ത് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം നടത്തണമെന്ന് കോ​ണ്‍​ഗ്ര​സ്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത ഒ​രു വാ​ഹ​ന​ത്തി​ൽ പ​ണ​മ​ല്ലെ​ങ്കി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​ൻ മ​ടി​ക്കു​ന്ന​ത് എ​ന്തി​നാണെന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ന​ന്ദ് ശ​ർ​മ വാർത്താസമ്മേളനത്തിൽ ചോ​ദി​ച്ചു. ഹെ​ലി​കോ​പ്റി​ൽ​നി​ന്ന് പു​റ​ത്തി​റ​ക്കി​യ പെ​ട്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം ന​രേ​ന്ദ്ര മോ​ദി ചെ​യ്ത പ്ര​വ​ർ​ത്തി​ക​ളെ​ല്ലാം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫിസി​ന്‍റെ മാ​ന്യ​ത ക​ള​യു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി ബി​ജെ​പി ചെ​ല​വ​ഴി​ച്ച​ത് ലോ​ക​ത്തെ ഏ​തു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​തി​ലും കൂ​ടു​ത​ലാ​ണ്. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കു സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​നു​ള്ള ഇ​ല​ക്റ്റ​റ​ൽ ബോ​ണ്ടു​ക​ളു​ടെ സ്രോ​ത​സ് ഇ​തേ​വ​രെ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെന്നും ആ​ന​ന്ദ് ശ​ർ​മ പ​റ​ഞ്ഞു. മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ൽ​നി​ന്നു പെ​ട്ടി ക​ട​ത്താ​ൻ എ​സ്പി​ജി​യെ ഉ​പ​യോ​ഗി​ച്ച​ത് എ​ന്തി​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആവശ്യപ്പെട്ടു..

വെ​ള്ളി​യാ​ഴ്ച ക​ർ​ണാ​ട​ക​ത്തി​ലെ ചി​ത്ര​ദു​ർ​ഗ​യി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ ഇ​റ​ങ്ങി​യ ഉ​ട​ൻ പ​ക​ർ​ത്തി​യ വീ​ഡി​യോ​യാ​ണ് വി​വാ​ദ​മാ​യ​ത്. മോ​ദി​യു​ടെ കോ​പ്റ്റ​റി​ൽ​നി​ന്നു ഇ​റ​ക്കി​യ ഒ​രു വ​ലി​യ പെ​ട്ടി കു​റ​ച്ചു​പേ​ർ ചേ​ർ​ന്ന് എ​ടു​ത്ത് എ​യ​ർ സ്ട്രി​പ്പി​ന്‍റെ ഒ​ര​റ്റ​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ഇ​ന്നോ​വ​യി​ൽ ക​യ​റ്റി. ഇ​തി​നു​ശേ​ഷം വാ​ഹ​നം അ​തി​വേ​ഗ​ത്തി​ൽ പു​റ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​കുകയായിരുന്നു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് ഏ​റെ അ​ക​ലെ​യാ​യാ​ണ് ഇ​ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​മെ​ന്നു തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ഇ​ന്നോ​വ​യെ​ന്ന് വീ​ഡി​യോ പു​റ​ത്തു​വി​ട്ട ക​ർ​ണാ​ട​ക കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ട്വീ​റ്റ് ചെ​യ്തിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb