പ​ണി​മു​ട​ക്ക് ജ​നങ്ങളെ ദുരിതത്തിലാക്കി

January 09, 2019

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ൾ രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച 48 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്കി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ ജ​​​ന​​ങ്ങ​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കി. ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ താ​​​റു​​​മാ​​​റാ​​​വു​​​ക​​​യും കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി, സ്വ​​​കാ​​​ര്യ​​​ബ​​​സു​​​ക​​​ൾ നി​​​ര​​​ത്തി​​​ലി​​​റ​​​ക്കാ​​​തി​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ ജ​​​നജീ​​​വി​​​തം ദു​​​സ്സ​​​ഹ​​​മാ​​​യി. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി പ​​​ന്പാ സ​​​ർ​​​വീ​​​സ് മാ​​​ത്ര​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​ത്.

സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഹാ​​​ജ​​​ർ നി​​​ല വ​​​ള​​​രെ കു​​​റ​​​വാ​​​യി​​​രു​​​ന്നു. തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ട​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കി​​​ല്ലെ​​​ന്ന സ​​​മ​​​ര​​​ക്കാ​​​രു​​​ടെ വാ​​​ഗ്ദാ​​​നം പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും പാ​​​ഴ്‌വാക്കാ​​​യി മാ​​​റി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള എ​​​സ്ബി​​​ഐ ട്ര​​​ഷ​​​റി ശാ​​​ഖ​​​യി​​​ലേ​​​ക്ക് സ​​​മ​​​രാ​​​നു​​​കൂ​​​ലി​​​ക​​​ൾ ത​​​ള്ളി​​​ക്ക​​​യ​​​റി മാ​​​നേ​​​ജ​​രു​​​ടെ കാ​​​ബി​​​നി​​​നു മു​​​ന്നി​​​ലെ​​​ത്തി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ത​​​ല്ലി​​​ത്ത​​​ക​​​ർ​​​ക്കു​​​ക​​​യും ചെ​​​യ്തു.

സ​​​മ​​​ര​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ൽ നി​​​ന്നു വ്യ​​​ത്യ​​​സ്ത​​മാ​​​യി കൂ​​​ടു​​​ത​​​ൽ വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ എന്ന് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പ​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ലും തു​​​റ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ച്ചു. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ ഹാ​​​ജ​​​ർ നി​​​ല കു​​​റ​​​വാ​​​യി​​​രു​​​ന്നു. 90 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം ജീ​​​വ​​​ന​​​ക്കാ​​​രും ര​​​ണ്ടു ദി​​​വ​​​സ​​​വും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ​​​ത്തി​​​യി​​​ല്ല. ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ലെ 22000 -ത്തോ​​​ളം ജീ​​​വ​​​ന​​​ക്കാ​​​രും സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കു ചേ​​​ർ​​​ന്ന​​​താ​​​യി ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ അ​​​റി​​​യി​​​ച്ചു.

ഇന്നും ​​​സ്ഥാ​​​ന​​​ത്തു വ്യാ​​​പ​​​ക​​​മാ​​​യി ട്രെ​​​യി​​​നു​​​ക​​​ൾ ത​​​ട​​​ഞ്ഞു. ഇ​​​തോ​​​ടെ ട്രെ​​​യി​​​ൻ ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യും താ​​​റു​​​മാ​​​റാ​​​യി. മി​​​ക്ക ട്രെ​​​യി​​​നു​​​ക​​​ളും ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം വൈ​​​കി​​​യാ​​​ണ് ഓ​​​ടി​​​യ​​​ത്. സ​​​മ​​​രാ​​​നു​​​കൂ​​​ലി​​​ക​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ എം​​​ജി റോ​​​ഡ് കൈ​​​യേ​​​റി​​​യാ​​​ണ് സ​​​മ​​​ര​​​പ്പ​​​ന്ത​​​ൽ കെ​​​ട്ടി​​​യ​​​ത്. 48 മ​​​ണി​​​ക്കൂ​​​ർ പ​​​ണി​​​മു​​​ട​​​ക്കി​​​ന് അ​​​ഭി​​​വാ​​​ദ്യം അ​​​ർ​​​പ്പി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ പ്ര​​​ക​​​ട​​​ന​​​വും പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളും ന​​​ട​​​ന്നു. ട്രെ​​​യി​​​നു​​​ക​​​ൾ ത​​​ട​​​ഞ്ഞ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb