പൊതു തെരഞ്ഞടുപ്പ്: സോഷ്യൽമീഡിയയ്ക്ക് പെരുമാറ്റച്ചട്ടം ബാധകമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

March 11, 2019

ഡൽഹി: പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും സോഷ്യൽമീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മാര്‍ഗനിര്‍ദ്ദേശക പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയപരമായ പരസ്യങ്ങളും പ്രചരണങ്ങളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതിന് മുൻകൂർ അനുമതി തേടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.

സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ പങ്കുവയ്ക്കുന്ന മുഴുവൻ പരസ്യങ്ങളും പരിശോധിക്കണം. നിയമവിരുദ്ധമായ പരസ്യങ്ങളും മറ്റും ശ്രദ്ധയില്‍പെട്ടാല്‍ സൈറ്റുകളില്‍നിന്ന് ഉടന്‍ മാറ്റണമെന്നും ഫേസ്‍ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരസ്യങ്ങളുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കുന്നതിനായി ഗ്രീവന്‍സ് ഓഫീസറെ നിയമിച്ചിട്ടുണ്ട്.

സോഷ്യല്‍മീഡിയയിലെ പരസ്യങ്ങള്‍ക്കും പ്രചരണത്തിനും പാര്‍ട്ടികളും സ്ഥാനാര്‍ഥികളും ചെലവാക്കുന്ന തുക തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കായി ചെലവഴിക്കുന്ന തുകയിൽ ഉൾപ്പെടുത്തും. സോഷ്യൽമീഡിയയിലെ വിദ്വേഷ പ്രസം​ഗങ്ങൾക്കെതിരെ കർശന നടപടി എടുക്കും. വ്യോമസേന വിങ് കമാൻ്റർ അഭിനന്ദൻ വർധമാന്റെ ചിത്രങ്ങൾ‌ പ്രൊഫൈൽ പിക്ച്ചറായോ പോസ്റ്ററുകളിലോ പതിപ്പിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb