ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിയ്ക്കും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസിൽ നികുതി അടവ് പുനപരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി അനുമതി. എന്നാല്‍, ഇരുവർക്കുമെതിരെ നടപടികൾ ഒന്നും തന്നെപാടില്ലെന്നും കോടതി ഉത്തരിവിൽ വ്യക്തമാക്കി. കേസ് ഉടന്‍ പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ വാദം കേള്‍ക്കുന്നതിന് ജനുവരി എട്ടിലേക്ക് മാറ്റി.
2011-12 കാലത്തെ നികുതി റിട്ടേണ്‍ പുനഃപരിശോധിക്കുന്നതിനെതിരെ രാഹുല്‍ ഗാന്ധി, സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് ഓസ്കാര്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. നേരത്തെ 2010-11 കാലയളവിലെ നികുതി സംബന്ധിച്ച് പരിശോധിക്കുന്നത് ഒഴിവാക്കണമെന്ന മൂവരുടെയും ഹർജി നേരത്തെ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു.
ജസ്റ്റിസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിൽ ന്ന് സോണിയയുടെയും രാഹുലിന്റെയും ഉടമസ്ഥതയിലുള്ള കമ്പനി ഏറ്റെടുത്തിരുന്നു. ഇതിന് പിന്നില്‍ വന്‍ സാമ്പത്തികക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് ആരോപണം.