ട്വിറ്റർ അക്കൗണ്ട് തുറന്ന് പ്രിയങ്ക ഗാന്ധി; ആഘോഷമാക്കി അണികൾ

February 11, 2019

ന്യൂഡൽഹി: എൈസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ വരവേറ്റതുപോലെ തന്നെയാണ് പ്രിയങ്കയുടെ ട്വിറ്റർ പ്രവേശനത്തെയും ആളുകൾ ആഘോഷമാക്കിയിരിക്കുന്നത്. ട്വിറ്റർ അക്കൗണ്ട് തുറന്ന് 15 മിനിറ്റിനകം തന്നെ ഫോളോ ചെയ്യുന്നവരുടെ എണ്ണം 5000 കടന്നു. ഒരു മണിക്കൂറു കൊണ്ട് അത് 25,000 ആവുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ നാല് ദിവസത്തെ സന്ദർശനത്തിനായി ലഖ്നൗവിലെത്തുന്നതിന് തൊട്ടു മുൻപാണ് പ്രിയങ്ക ട്വിറ്ററിൽ ഔദ്യോഗിക അക്കൗണ്ട് തുറന്നത്. പ്രിയങ്ക ഗാന്ധി ട്വിറ്റർ അക്കൗണ്ട് തുറന്ന കാര്യം കോൺഗ്രസ് പ്രവർത്തകർ ഔദ്യോഗികമായി ട്വീറ്റ് ചെയ്തതിനു പിന്നാലെയാണ് ഫോളോവേഴ്സിന്‍റെ എണ്ണം വർധിച്ചത്.

ഒരു ട്വീറ്റ് പോലും ചെയ്യാതെ പ്രിയങ്കയ്ക്ക് ട്വിറ്റർ ബ്ലൂ ടിക്ക് നൽകുകയും ചെയ്തു. മുൻപ് പ്രിയങ്കയ്ക്ക് ഇൻസ്റ്റഗ്രാമിൽ മാത്രമാണ് അക്കൗണ്ട് ഉണ്ടായിരുന്നത്. ഒടുവിലത്തെ കണക്കനുസരിച്ച് 51,000ത്തിലധികം പേരാണ് പ്രിയങ്കയെ ഫോളോ ചെയ്യുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb