ജ​യി​ലി​ന്‍റെ സ്ഥ​ലം സ്വ​കാ​ര്യ ട്ര​സ്റ്റി​നു കൈ​മാ​റി; ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം

October 31, 2018

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം. ജ​യി​ലി​ന്‍റെ സ്ഥ​ലം സ്വ​കാ​ര്യ ട്ര​സ്റ്റി​നു കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്. നെ​ട്ടു​കാ​ൽ​ത്തേ​രി തു​റ​ന്ന ജ​യി​ലി​ന്‍റെ ര​ണ്ടേ​ക്ക​ർ സ്ഥ​ല​മാ​ണ് ന​ൽ‌​കി​യ​ത്.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രി​ക്കെ​യാ​യി​രു​ന്നു ഭൂ​മി കൈ​മാ​റ്റം. അ​ന്ന​ത്തെ ജ​യി​ൽ ഡി​ജി​പി​യു​ടെ എ​തി​ർ​പ്പ് മ​റി​ക​ട​ന്നാ​യി​രു​ന്നു ന​ട​പ​ടി. ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രാ​യ അ​ന്വേ​ഷ​ണ​ത്തി​നു മു​ഖ്യ​മ​ന്ത്രി അ​നു​വാ​ദം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് സ്പെ​ഷ​ൽ യൂ​ണി​റ്റാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​നാ​യ അ​നൂ​പാ​ണ് പ​രാ​തി​ക്കാ​ര​ൻ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb