കേന്ദ്രത്തിലേത് ഏകാംഗ സർക്കാർ: മോദിയെ പരിഹസിച്ച് വീണ്ടും തരൂർ

November 04, 2018

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​വ​ലിം​ഗ​ത്തി​ൽ ഇ​രി​ക്കു​ന്ന തേ​ളി​നെ പോ​ലെ​യാ​ണെ​ന്ന പ​രാ​മ​ർ​ശം ഉ​ന്ന​യി​ച്ച ശ​ശി ത​രൂ​രി​നെ​തി​രെ അപകീർത്തി കേസ് ഉയർന്നിട്ടും മോദിക്കെതിരായ തരൂരിന്‍റെ വിമർശനം അവസാനിക്കുന്നില്ല. വാളുയർത്തിപ്പിടിച്ച്​ വെള്ളക്കുതിരപ്പുറത്തിരുന്ന്​ എല്ലാ ഉത്തരങ്ങളും എനിക്ക്​ അറിയാമെന്ന്​ പറയുന്ന ഹീറോയാണ്​ മോദിയെന്നാണ് തൂരിന്‍റെ പുതിയ പരിഹാസം.

മോദിയുടേത് ഏകാംഗ സർക്കാരാണെന്നും അദ്ദേഹം പറയുന്നതിനനുസരിച്ച്​ തുള്ളുകയാണ്​ ബാക്കിയുള്ളവരെന്നും തരൂർ കുറ്റപ്പെടുത്തി. ഇന്ത്യയിൽ ഇതുവരെ ഇങ്ങനെ ഒരു കേന്ദ്രീകൃത ഓഫീസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത്​ പ്രധാനമന്ത്രിയുടെ ഓഫീസാണെന്നും തരൂർ വിമർശിച്ചു. ഫയലുകളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ്​ അനുമതിക്കായി അയക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപോ ശേഷമോ മറ്റ് പാർട്ടികളുമായി കോൺഗ്രസ് സഖ്യമുണ്ടാക്കുമെന്ന് വ്യക്തമാക്കിയ തരൂർ, പ്രധാനമന്ത്രി സ്ഥാനാർഥി രാഹുൽ ഗാന്ധിയായിരിക്കണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb